Connect with us

Gulf

നീറ്റ് പരീക്ഷക്ക് യു എ ഇയിലും സെന്റർ അനുവദിക്കണം: ഐ സി എഫ്

Published

|

Last Updated

അബുദാബി | മിഡില്‍ ഈസ്റ്റില്‍ നിന്നും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യുന്ന യു എ ഇ യിലും നീറ്റ് പരീക്ഷാ സെന്റ്റര്‍ അനുവദിക്കണമെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ് ) യു എ ഇ നാഷണൽ കമ്മിറ്റി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോടും ഈ ആവശ്യം യാഥാര്‍ഥ്യമാക്കുന്നതിനു കേന്ദ്ര സര്‍ക്കാറില്‍  സമ്മര്‍ദം ചെലുത്തണമന്ന് കേരള മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ട് നിവേദനം നൽകി.

അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ കുവൈത്തില്‍ സെന്റര്‍ അനുവദിച്ചിരുന്നു. എന്നാല്‍ വിദേശികള്‍ക്ക് യാത്രാ വിലക്ക് നിലനില്‍ക്കുന്നത് കാരണം ഇത് അപ്രാപ്യമാണെന്നും യാത്രാ വിലക്കിന്റെ സാഹചര്യത്തില്‍ കുട്ടികളെ തനിച്ച് നാട്ടില്‍ അയച്ച് തിരിച്ചു കൊണ്ടുവരുന്നതിലുള്ള ബുദ്ധിമുട്ടുകളും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Latest