Connect with us

Idukki

മൂന്നാറില്‍ 14കാരിയെ നിരന്തരം പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

Published

|

Last Updated

മൂന്നാര്‍ | 14കാരിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. ശിശുക്ഷേമ സമിതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് അറസ്റ്റ്.

പെണ്‍കുട്ടിയുടെ മാതാവ് നേരത്തേ മരിച്ചതാണ്. പിതാവിന്റെ സംരക്ഷണയില്‍ കഴിഞ്ഞുവരികയായിരുന്നു. ഇക്കാലയളവിലാണ് പിതാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഒടുവില്‍, ശിശുക്ഷേമ സമിതിയുടെ ഫോണ്‍ നമ്പര്‍ ലഭിച്ച കുട്ടി ഇതില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്നാണ് നടപടിയുണ്ടായത്. പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.