Connect with us

Alappuzha

പ്രവാസി വ്യവസായി ഒരുക്കിയ കൊവിഡ് കെയര്‍ സെന്റര്‍ പഞ്ചായത്തിനു കൈമാറി

Published

|

Last Updated

അമ്പലപ്പുഴ  | 25 ലക്ഷം രൂപ ചെലവില്‍ പ്രവാസി വ്യവസായി ഒരുക്കിയ കൊവിഡ് കെയര്‍ സെന്റര്‍ പഞ്ചായത്തിനു കൈമാറി. പ്രവാസി വ്യവസായി അമ്പലപ്പുഴ തട്ടാരുപറമ്പില്‍ ഹരികുമാര്‍ തന്റെ ഉടമസ്ഥതയിലുള്ള കലാ ടൂറിസ്റ്റ് ഹോമില്‍ ഒരുക്കിയ ഡിസിസിയാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന് കൈമാറിയത്.സി പി എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എച്ച് സലാം എം എല്‍ എ അധ്യക്ഷനായി.ആകെ 40 കിടക്കകളാണ് സെന്ററിലുള്ളത്.

ഇതില്‍ എട്ടെണ്ണം സ്ത്രീകള്‍ക്കാണ്.10 കിടക്കകള്‍ക്ക് ഓക്‌സിജന്‍ സംവിധാനമുണ്ട്. ടൂറിസ്റ്റ് ഹോമിന്റെ മൂന്നാം നിലയിലാണ് സെന്ററിന്റെ പ്രവര്‍ത്തനം. ആവശ്യമായി വന്നാല്‍ താഴത്തെ നിലകളിലെ 18 മുറികളില്‍ കൂടി സെന്ററിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ആര്‍ ഹരികുമാര്‍ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി ജങ്ഷനു സമീപത്തെ സെന്ററില്‍ മുഴുവന്‍ സമയ നഴ്‌സിന്റെയും വാളന്റിയര്‍മാരുടെയും സേവനം ലഭ്യമാകും.കൊവിഡ് പോസിറ്റീവായവരും എന്നാല്‍ രോഗലക്ഷണമില്ലാത്തവരുമായ, വീടുകളില്‍ കഴിയാന്‍ സൗകര്യമില്ലാത്ത രോഗികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും മതിയായ പരിചരണവും സെന്ററില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ഹരികുമാര്‍ വ്യക്തമാക്കി

.പഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ് ഹരിയുടെ ബന്ധു ഡോ. രാഹുല്‍ രാജില്‍ നിന്ന് താക്കോല്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം ദീപ, തഹസില്‍ദാര്‍ പ്രേംജി, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ അഡ്വ.പ്രദീപ്തി സജിത്ത്, വി അനിത, യു എം കബീര്‍, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, മുന്‍ എംഎല്‍എ. എ എ ഷുക്കൂര്‍, പഞ്ചായത്തംഗങ്ങള്‍, ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍, അഡ്വ.എന്‍ രാജന്‍ പിള്ള, സി രാധാകൃഷ്ണന്‍, രാജഗോപാലന്‍ ഉണ്ണിത്താന്‍, റഷീദ് മുണ്ടുപറമ്പ്, പഞ്ചായത്ത് സെക്രട്ടറി ജി രാജ് കുമാര്‍ പങ്കെടുത്തു.

Latest