Connect with us

Kasargod

വിദ്യാഭ്യാസ ധനസമാഹരണത്തിന് കാൽനട യാത്ര നടത്തി കാസർകോട്ടെ യുവാക്കൾ

Published

|

Last Updated

കാസർകോട് | വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ധനസമാഹരണത്തിന് രണ്ട് യുവാക്കൾ കാസർകോട്ട് നിന്ന് കന്യാകുമാരി വരെ നടത്തുന്ന കാൽനട യാത്ര കോഴിക്കോടെത്തി. തെരുവത്ത് സ്വദേശികളായ അസ്‌ലം ടി പിയും മുജീബ്റഹ്‌മാനുമാണ് യാത്ര പുറപ്പെട്ടത്. ഏതാണ്ട് 650 കിലോമീറ്ററാണ് കാൽനടയായി ഇവർ താണ്ടുന്നത്. നിർധരരായ വിദ്യാർഥികളുടെ വിദ്യാഭ്യാസ ചിലവിന് വേണ്ടി നജാത്ത് എഡ്യൂക്കേഷനൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി വേണ്ടി ധനസമാഹരനത്തിനാണ് യാത്ര.

ഏഴ് ലക്ഷം രൂപ സമാഹരിക്കാനാണ് ഇവർ ലക്ഷ്യമിട്ടത്. എന്നാൽ യാത്ര തുടങ്ങുന്നതിനു മുമ്പ് തന്നെ മിലാപ് ധനസമാഹരണ ആപ്പിലൂടെ രണ്ട് ലക്ഷത്തി എഴുപത്തിനാലായിരം രൂപ ലഭിച്ചത് പ്രതീക്ഷ വർധിപ്പിച്ചുവെന്ന് ഇവർ പറയുന്നു. സഹായമായി ലഭിച്ച തുകയിൽ നിന്ന് മൊബൈൽ ഇല്ലാത്തതുകൊണ്ട് ഓൺലൈൻ പഠനം മുടങ്ങിക്കിടക്കുന്ന ഏഴ് നിർധനരായ കുട്ടികൾക്ക് മൊബൈൽ ഫോണും ബേഗും പുസ്തകങ്ങളും മറ്റു പഠന ഉപകരണങ്ങളും നൽകി.

വ്യാഴാഴ്ച രാവിലെ ആറുമണിക്ക് തളങ്കരയിൽ നിന്നാണ് യാത്ര പുറപ്പെട്ടത്. ഒരു ദിവസം ശരാശരി 35 കിലോമീറ്റർ വരെ നടക്കാനായിരുന്നു ലക്ഷ്യം. എന്നാൽ ഇന്നലെ മാത്രം 45കിലോമീറ്റർ നടന്നു. നടത്തത്തിനിടയിൽ വഴിയിൽ വെച്ച് നാട്ടുകാരുടെയും മറ്റും നല്ല വിധത്തിലുള്ള സഹായ സഹകരണവും പിന്തുണയും ലഭിക്കുന്നു. കോഴിക്കോട് നിന്ന് സ്വീകരണവും ഏറ്റ് വാങ്ങി ഇന്ന് വീണ്ടും യാത്ര തുടരും.

21 ദിവസം നീണ്ടുനിൽക്കുന്ന ഈ കാൽനടയാത്ര കന്യാകുമാരിയിൽ സമാപിക്കും വയനാടൊഴിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലുടെയും ഇരുവരും കടന്നു പോകും. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും തെരുവത്ത് സ്പോർട്സ് ക്ലബ്ബിൻറെയും വലിയൊരു പിന്തുണയാണ് അസ്‌ലം ടി പിയുടെയും മുജീബ് റഹ്‌മാന്റെയും കാൽനട യാത്രക്ക് കരുത്ത് പകരുന്നത്.

ബാലിയിൽ ജോലി ചെയ്യുന്ന അസ്‌ലം നേരത്തെ ബാലി ഹോപ്പ് ഫൗണ്ടേഷൻ, ഫിട്രിപ്, കോസ് ഈസ് ലൈഫ് എന്നിവയുമായി സഹകരിച്ച് ബാലി ചിൽഡ്രൻ ഫൗണ്ടേഷന് ധനസമാഹരണം നടത്താൻ ബാലിയിലെ വിവിധ പ്രദേശങ്ങളിലൂടെ 397 കിലോ മീറ്റർ സൈക്കിൾ റൈഡ് നടത്തിയിരുന്നു. അതിലൂടെ 5,800 ഡോളർ സമാഹരിച്ച് നൽകാൻ കഴിഞ്ഞിരുന്നു. ഇതിലൂടെ 45 കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവും ഉറപ്പാക്കിയിരുന്നു.

Latest