Connect with us

Alappuzha

തോമസ് ഐസക് സജീവമായപ്പോൾ ജി സുധാകരൻ ഉൾവലിഞ്ഞു; ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

Published

|

Last Updated

ആലപ്പുഴ | തോമസ് ഐസക് സജീവമായപ്പോൾ ജി സുധാകരൻ ഉൾവലിഞ്ഞു നിന്നുവെന്ന് സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമർശനം. ഇന്ന് ചേർന്ന യോഗത്തിലാണ് ജി സുധാകരനെതിരെ രൂക്ഷ വിമർശനം. ജി സുധാകരന്റെ അസാന്നിധ്യത്തിൽ ആയിരുന്നു വിമർശനം.

അമ്പലപ്പുഴയിലെ സ്ഥാനാർഥി എച്ച് സലാമിന് എതിരെ രക്തസാക്ഷി മണ്ഡപത്തിൽ പതിഞ്ഞ എസ്ഡിപിഐ ആരോപണമുള്ള പോസ്റ്ററുകൾക്ക് പിന്നിൽ സുധാകര പക്ഷത്തുള്ളവരാണ് എന്നും ആക്ഷേപം ഉയർന്നു. സീറ്റ് കിട്ടാത്തതിലെ അതൃപ്തി പല രീതിയിൽ പ്രകടമാക്കിയെന്നും അഭിപ്രായമുണ്ടായി.

അമ്പലപ്പുഴയിലെ സ്ഥാനാർഥി ആയിരുന്ന എച്ച് സലാം ഉൾപ്പെടെയാണ് വിമർശനങ്ങൾ ഉന്നയിച്ചത്.

Latest