Connect with us

Kerala

യുവതി സഹോദരി ഭര്‍ത്താവിനൊപ്പം ഒളിച്ചോടി; ഇരുവരും മധുരയില്‍ വെച്ച് പിടിയിലായി

Published

|

Last Updated

കൊല്ലം | കുട്ടികളെ ഉപേക്ഷിച്ച ഒളിച്ചോടിയ കാമുകി കാമുകന്മാര്‍ പിടിയില്‍. മുണ്ടയ്ക്കല്‍ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് സമീപം ലക്ഷ്മി നിവാസില്‍ ഐശ്വര്യ (28)യും സഹോദരി ഭര്‍ത്താവ് ചാല രേവതിയില്‍ സന്‍ജിത്തുമാണ് മധുരയില്‍ പോലീസ് പിടിയിലായത്. ഇരുവരെയും കാണാതായതായി ഇരവിപുരം, കൊല്ലം വെസ്റ്റ് പോലീസ് സ്‌റ്റേഷനുകളില്‍ പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു.

കഴിഞ്ഞ 22-ാം തിയ്യതി കൊല്ലം വിഷ്ണത്തുകാവിലുള്ള ഭര്‍ത്താവിന്റെ ബന്ധുവീട്ടിലെത്തിയ യുവതി ഇവിടെ നിന്നാണ് കാമുകനൊപ്പം കടന്നത്. തുടര്‍ന്ന് ഭര്‍ത്താവ് ഇരവിപുരം സ്‌റ്റേഷനിലും ബന്ധുക്കള്‍ കൊല്ലം വെസ്റ്റ് സ്‌റ്റേഷനിലും പരാതി നല്‍കുകയായിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് പ്രതികള്‍ മധുരയിലേക്ക് കടന്നതായി വ്യക്തമായത്. പേരു മാറ്റി ഇവര്‍ മധുരയിലേക്ക് യാതര ചെയ്യുന്നതായി റെയില്‍വേ പോലീസ് വിവരം നല്‍കി. ഇവരുടെ ചിത്രവും കൈമാറി. ഇത് തിരിച്ചറിഞ്ഞ വെസ്റ്റ് പോലീസ് മധുരയിലെത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കുട്ടികളെ ഉപേക്ഷിച്ച് മടങ്ങിയതിനാണ് രണ്ട് പേര്‍ക്കുമെതിരെ കേസെടുത്തത്. ഐശ്വര്യക്ക് ഒരു കുട്ടിയും സന്‍ജിത്തിന് രണ്ട് കുട്ടികളുമുണ്ട്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Latest