Connect with us

Idukki

വിവാഹ വാഗ്ദാനം നല്‍കി പീഡനം; ക്ഷേത്ര പൂജാരിക്കെതിരായ പരാതിയില്‍ പോലീസ് കേസെടുത്തു

Published

|

Last Updated

ഇടുക്കി | വിവാഹ വാഗ്ദാനം നല്‍കി ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ക്ഷേത്ര പൂജാരിയായ ഇടുക്കി മുക്കൂട്ടുതറ സ്വദേശിക്കെതിരെയാണ് പരാതി. മുണ്ടക്കയം പോലീസാണ് കേസെടുത്തത്. മുണ്ടക്കയം മേഖലയിലെ ഒരു ക്ഷേത്രത്തില്‍ ശാന്തിക്കാരനായ ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കഴിഞ്ഞ മൂന്ന് വര്‍ഷമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച പരാതി. ക്ഷേത്രത്തിനോട് ചേര്‍ന്ന ശാന്തി മഠത്തില്‍ വച്ചായിരുന്നു പീഡനം.

വിവാഹത്തിന് തയാറാകാതെ വന്നതോടെ ഇയാള്‍ക്കെതിരെ യുവതിയും ബന്ധുക്കളും പരാതി നല്‍കുകയും ഇതേ തുടര്‍ന്ന് വിവാഹം നടത്താമെന്ന് ഇയാള്‍ പിതാവിന്റെ സാന്നിധ്യത്തില്‍ പോലീസില്‍ രേഖാമൂലം സമ്മതിക്കുകയും ചെയ്തിരുന്നു. ഇതു പ്രകാരം ഇരുകൂട്ടരും രജിസ്റ്റര്‍ ഓഫീസില്‍ എത്തിയെങ്കിലും ഓഫീസ് സമയം കഴിഞ്ഞതിനാല്‍ വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചു. എന്നാല്‍, വിവാഹത്തിന് തയാറല്ലെന്ന് യുവാവ് വ്യാഴാഴ്ച യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഇയാളുടെ കൈവശം തന്റെ നഗ്‌ന ചിത്രങ്ങളും വീഡിയോയും ഉണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.