Connect with us

Alappuzha

ബി എസ് എന്‍ എല്‍ ടവറില്‍ കയറി യുവാവ് തൂങ്ങി മരിച്ചു

Published

|

Last Updated

ആലപ്പുഴ | ബി എസ് എന്‍ എല്‍ ടവറില്‍ കയറി യുവാവ് തൂങ്ങി മരിച്ചു. മാവേലിക്കര സ്വദേശി ശ്യാം കുമാര്‍ (35) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നോടെ മാവേലിക്കര ബി എസ് എന്‍ എല്‍ ഓഫീസിന് മുകളിലെ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇയാള്‍ നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്‌സും നോക്കി നില്‍ക്കേയാണ് തൂങ്ങിയത്.

ടവറില്‍ കയറിയ ശ്യാംകുമാറിനെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ നാട്ടുകാരും പോലീസുകാരും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുമെല്ലാം ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ ടവറിലേക്ക് കയറി. ഇതിനിടയില്‍ ടവറിന്റെ ഏറ്റവും മുകളിലെത്തിയ ശ്യാം കുമാര്‍ കഴുത്തില്‍ കുരുക്കിട്ട് താഴേക്ക് ചാടുകയായിരുന്നു.