Connect with us

Gulf

മക്കയില്‍ മലയാളി നഴ്‌സ് താമസ സ്ഥലത്ത് മരിച്ച നിലയില്‍

Published

|

Last Updated

മക്ക | മക്കയില്‍ കൊല്ലം സ്വദേശിനിയായ മലയാളി നഴ്‌സിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശിനി മുഹ്‌സിന (27)യെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു. മരണ കാരണം അറിവായിട്ടില്ല.

റിയാദില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് സമീര്‍ മരണ വിവരമറിഞ്ഞ് മക്കയിലെത്തിയിയിട്ടുണ്ട്. അവധി കഴിഞ്ഞ് അടുത്തിടെയാണ് സമീര്‍ നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. ഇവര്‍ക്ക് മൂന്ന് വയസ്സുള്ള കുട്ടിയുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Latest