Connect with us

Alappuzha

ആലപ്പുഴ വള്ളികുന്നത്ത് യുവതി ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴ വള്ളികുന്നത്ത് പത്തൊമ്പതുകാരിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശി സുചിത്ര (19)യെയാണ് ഭര്‍ത്താവ് വിഷ്ണുവിന്റെ വീട്ടിലെ മുറിയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 21 നാണ് സുചിത്രയെ സൈനികനായ വിഷ്ണു വിവാഹം ചെയ്തത്. വിഷ്ണു ഉദ്യോഗത്തിന്റെ ഭാഗമായി ഉത്തരാഖണ്ഡിലാണ്. സംഭവ സമയത്ത് സുചിത്രയുടെ ഭര്‍തൃ മാതാവും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

രാവിലെ പതിനൊന്നരയോടെ സുചിത്രയെ മുറിയ്ക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭര്‍തൃമാതാവ് നാട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ വള്ളികുന്നം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അടുത്ത ദിവസങ്ങളിലാണ് വിവാഹത്തിന്റെ ലീവ് കഴിഞ്ഞ ശേഷം സൈനികനായ വിഷ്ണു തിരികെ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്.