Connect with us

Business

ആമസോണിനും ഫ്ലിപ്കാര്‍ട്ടിനുമെതിരെ അന്വേഷണം വേഗത്തിലാക്കാന്‍ കോംപിറ്റീഷന്‍ കമ്മീഷന്‍

Published

|

Last Updated

മുംബൈ | രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരായ ആമസോണിനും ഫ്ലിപ്കാര്‍ട്ടിനുമെതിരായ മത്സരവിരുദ്ധ ആരോപണങ്ങളില്‍ അന്വേഷണം വേഗത്തിലാക്കുന്നു. കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സി സി ഐ)യാണ് അന്വേഷണം പുനരാരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇക്കാര്യത്തില്‍ സി സി ഐ ആദ്യം അന്വേഷണം ആരംഭിച്ചത്.

ചില വില്‍പ്പനക്കാരെ മാത്രം പ്രോത്സാഹിപ്പിച്ച് അവര്‍ക്ക് വലിയ ഇളവുകള്‍ നല്‍കി വിപണിയിലെ മത്സരത്തെ തടഞ്ഞുവെന്നതാണ് ആമസോണിനും ഫ്ലിപ്കാര്‍ട്ടിനുമെതിരായ പരാതി. നിയമ നടപടികള്‍ കാരണം ഒരു വര്‍ഷമായി അന്വേഷണം നിലച്ചിരുന്നു. കഴിഞ്ഞയാഴ്ച കോടതി അന്വേഷണം തുടരാന്‍ അനുമതി നല്‍കി.

സി സി ഐയുടെ കൈവശം തെളിവുകളില്ല എന്ന വാദം കോടതി തള്ളുകയായിരുന്നു. ഇത്തരം അന്വേഷണങ്ങള്‍ പൂര്‍ത്തിയാകാന്‍ ഏതാനും മാസങ്ങള്‍ മതി. അതേസമയം, ആരോപണങ്ങള്‍ ആമസോണും ഫ്ലിപ്കാര്‍ട്ടും തള്ളി.