Connect with us

Kasargod

ന്യൂനപക്ഷ ക്ഷേമ പദ്ധതി കോടതിവിധി; കേരളമുസ്‌ലിം ജമാഅത്ത് വെര്‍ച്ച്വല്‍ സെമിനാര്‍ ജൂണ്‍ 14ന്

Published

|

Last Updated

കാസര്‍കോട്| ന്യൂനപക്ഷ ക്ഷേമ പദ്ധതി കോടതിവിധിയും വസ്തുതകളുംചര്‍ച്ച ചെയ്യുന്നതിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ തലങ്ങളില്‍ സംഘടിപ്പിക്കുന്ന വെര്‍ച്ച്വല്‍ സെമിനാര്‍ജൂണ്‍ 14-ന് നടത്താന്‍ പ്രസിഡന്റ് ബി
എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

വിവിധ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ സംവദിക്കുന്ന
സെമിനാര്‍ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് നടക്കുക. യോഗത്തില്‍ സയ്യിദ് ഹസനുല്‍അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ജില്ലാ സംഘടനാ കാര്യ പ്രസിഡന്റ് സുലൈമാന്‍ കരിവെള്ളൂര്‍ പരിപാടികള്‍ വിശദീകരിച്ചു. അബ്ദുല്‍ഹകീംഹാജി കളനാട്, മൂസല്‍മദനി തലക്കി, സി എല്‍ ഹമീദ്, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, യൂസുഫ് മദനി ചെറുവത്തൂര്‍, മദനി ഹമീദ് ഹാജി ചര്‍ച്ചയില്‍ പങ്കെടുത്തു. പള്ളങ്കോട് അബ്ദുല്‍ഖാദിര്‍മദനി സ്വാഗതവും കന്തല്‍ സൂപ്പി മദനി നന്ദിയും പറഞ്ഞു.