Connect with us

Gulf

ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി ഒമാന്‍

Published

|

Last Updated

മസ്‌കത്ത് | ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി ഒമാന്‍ സുപ്രീം കമ്മിറ്റി. പുതിയ അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്ന് ബുധനാഴ്ച കമ്മിറ്റി അറിയിച്ചു. ഇന്ത്യക്ക് പുറമെ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ബ്രസീല്‍, യു കെ, ഈജിപ്ത്, സുഡാന്‍, ലബനാന്‍, ദക്ഷിണാഫ്രിക്ക, താന്‍സാനിയ, ഫിലിപ്പൈന്‍സ് തുടങ്ങി 16 രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശന വിലക്കും തുടരും.

അതേസമയം, തായ്‌ലന്‍ഡ്, മലേഷ്യ, വിയത്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ജൂണ്‍ അഞ്ച് ഉച്ചക്ക് രണ്ട് മുതല്‍ പ്രവേശന വിലക്ക് പ്രാബല്യത്തില്‍ വരും. ഒന്നര മാസത്തോളമായി തുടരുന്ന വിലക്ക് ഉടന്‍ നീങ്ങിയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു മലയാളികളടക്കമുള്ളവര്‍. പലരും തിരിച്ചെത്താനുള്ള കാത്തിരിപ്പിലാണ്.

Latest