Connect with us

Idukki

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: പോലീസുകാരെ പിരിച്ചുവിടും

Published

|

Last Updated

തിരുവനന്തപുരം | ഇടുക്കി നെടുങ്കണ്ടം കോലാഹല മേട്ടിലെ രാജ്കുമാർ കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റാരോപിതരായ പോലീസുകാരെ പിരിച്ചുവിടും. കുടുംബത്തിന് നഷ്ടപരിഹാരം നൽകും. അഞ്ച് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യും. സംസ്ഥാന സർക്കാരാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. സംസ്ഥാന സർക്കാർ നിയമസഭയെ അറിയിച്ചതാണിത്.

ജസ്റ്റീസ് നാരായണ കുറുപ്പ് കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണിത്. രാജ്കുമാറിന്റെ ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കുമായി ആകെ 45 ലക്ഷം രൂപ നൽകാനാണ് കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തത്. കേസിലെ കമ്മീഷന്‍ റിപ്പോർട്ട് പൊലീസിനെതിരായിരുന്നു.

2019 ജൂൺ 12നാണ് ഹരിതാ ഫിനാൻസ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമണ്‍ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്. എന്നാൽ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരിൽ നാല് ദിവസം ക്രൂരമായി മർദിച്ചു. ഒടുവിൽ ജീവച്ഛവമായപ്പോൾ മജിസ്ട്രേറ്റിനെ പോലും കബളിപ്പിച്ച് പീരുമേട് ജയിലിൽ റിമാന്റ് ചെയ്തു. ആരോഗ്യസ്ഥിതി വഷളായ രാജ്കുമാർ ജൂണ് 21ന് ജയിലിൽ വെച്ച് മരിച്ചു.