Connect with us

Kerala

മന്ത്രി എം എം മണിയുടെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു

Published

|

Last Updated

കോട്ടയം | മന്ത്രി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കിടെ പോലീസ് ജീപ്പ് അപകടത്തിൽ പെട്ടു. ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടില്‍ വെച്ചാണ് അപകടം നടന്നത്. വാഹനം തലകീഴായി മറിയുകയായിരുന്നു. മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റു.

ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം. തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.

എസ് ഐ അടക്കം മൂന്നു പോലീസുകാര്‍ ആയിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.