Connect with us

Education

ബി എസ് സി നഴ്‌സിംഗ് പ്രവേശന പരീക്ഷ മാറ്റിവച്ച് ഇന്ത്യന്‍ ആര്‍മി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് രോഗം തീവ്രമായി പടരുന്ന സാഹചര്യത്തില്‍ 2021ലെ ബി എസ് സി നഴ്‌സിംഗ് പ്രവേശന പരീക്ഷ മാറ്റിവച്ച് ഇന്ത്യന്‍ ആര്‍മി. ഏപ്രില്‍ അവസാന വാരം നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും. ഇതോടൊപ്പം ഏപ്രില്‍ 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോമണ്‍ എന്‍ട്രന്‍സ് എക്‌സാമും മാറ്റിവച്ചു.

ഇന്ത്യന്‍ ആര്‍മിക്ക് പുറമേ എസ് എസ് സി, യു പി എസ് സി തുടങ്ങിയ റിക്രൂട്ട്‌മെന്റ് ഏജന്‍സികളും റിക്രൂട്ട്‌മെന്റ് നടപടികള്‍ മാറ്റിവച്ചിട്ടുണ്ട്.