Connect with us

Career Notification

കൊവിഡ് വ്യാപനം; ഐ ഇ എസ്, ഐ എസ് എസ് അഭിമുഖം മാറ്റിവച്ച് യു പി എസ് സി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ 2020-ലെ ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് (ഐ ഇ എസ്), ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് (ഐ എസ് എസ്) പരീക്ഷയുടെ അഭിമുഖം മാറ്റിവെച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു പി എസ് സി) അറിയിപ്പ്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. ഏപ്രില്‍ 20 മുതല്‍ 23 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖമാണ് മാറ്റിവച്ചത്.

ഏപ്രില്‍ 20 മുതല്‍ നടത്താനിരുന്ന എല്ലാ റിക്രൂട്ട്‌മെന്റ് നടപടികളും മാറ്റിവെക്കാനും യു പി എസ് സി തീരുമാനിച്ചു.
ജൂലൈ 16 നാണ് 2021-ലെ ഐ ഇ എസ്, ഐ എസ് എസ് പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഏപ്രില്‍ 27 വരെ ഇതിനായി അപേക്ഷിക്കാം.

Latest