Connect with us

Covid19

മെയ് ഒന്ന് മുതല്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍

Published

|

Last Updated

ന്യൂഡല്‍ഹി | മെയ് ഒന്നാം തീയതി മുതല്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ പരമ്പരകളിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ള കൊവിഡ് പ്രതിരോധ മുന്നണി പോരാളികള്‍, 65, 45 വയസ്സ് മുതലുള്ളവര്‍ എന്നിവര്‍ക്കാണ് നിലവില്‍ വാക്‌സിന്‍ നല്‍കുന്നത്.

മൂന്നാം ഘട്ട വാക്‌സിന്‍ വിതരണം കൂടുതല്‍ ഉദാരമാക്കി 18 വയസ്സിന് മുകളിലുള്ളവരെയും ഭാഗമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. നിലവില്‍ 12 കോടിയിലേറെ പേര്‍ക്ക് രാജ്യത്ത് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

രാജ്യത്ത് അതിരൂക്ഷമായ രീതിയില്‍ കൊവിഡ് വ്യാപിക്കുന്ന ഘട്ടത്തിലാണ് കൂടുതല്‍ പേരെ വാക്‌സിന്റെ ഭാഗമാക്കുന്നത്. 24 മണിക്കൂറില്‍ 2.73 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഒടുവില്‍ കൊവിഡ് സ്ഥിരീകരിച്ചത്.