Connect with us

National

മാവോയിസ്റ്റുകളുമായി ചേര്‍ന്ന് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സ്റ്റാന്‍ സ്വാമി ഗൂഢാലോചന നടത്തിയെന്ന് കോടതി

Published

|

Last Updated

മുംബൈ | എല്‍ഗാര്‍ പരിഷത് മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകന്‍ 83കാരനായ സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി എന്‍ ഐ എ കോടതി നടത്തിയത് ഗുരുതര നിരീക്ഷണങ്ങള്‍. മാവോയിസ്റ്റ് സംഘടനയുമായി ചേര്‍ന്ന് സര്‍ക്കാറിനെ അട്ടിമറിക്കാനും രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും സ്റ്റാന്‍ സ്വാമി അതീവ ഗൗരവമായ ഗൂഢാലോചന നടത്തിയെന്നാണ് കോടതിയുടെ നിരീക്ഷണം.

തിങ്കളാഴ്ചയാണ് സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ സ്‌പെഷ്യല്‍ ജഡ്ജ് ഡി ഇ കോതാലികര്‍ തള്ളിയത്. നിരോധിത മാവോയിസ്റ്റ് സംഘടനയിലെ അംഗമാണ് സ്റ്റാന്‍ സ്വാമിയെന്നതിന് തെളിവുണ്ടെന്നും വിധിയില്‍ പറയുന്നു. ഇതേ കേസില്‍ കുറ്റാരോപിതനായ ആളുമായി സ്റ്റാന്‍ സ്വാമി 140 പ്രാവശ്യം ഇമെയില്‍ സന്ദേശം അയച്ചതാണ് തെളിവ്.

സഖാക്കള്‍ എന്ന് അഭിസംബോധന ചെയ്തായിരുന്നു ഇ മെയില്‍ ആശയവിനിമയം. ഒരു സഖാവ് മോഹനില്‍ നിന്ന് സ്റ്റാന്‍ സ്വാമി എട്ട് ലക്ഷം സ്വീകരിച്ചതിന് തെളിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രിസ്ത്യന്‍ വൈദികന്‍ കൂടിയായിരുന്ന സ്റ്റാന്‍ സ്വാമിയെ കഴിഞ്ഞ ഒക്ടോബറില്‍ റാഞ്ചിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

Latest