Connect with us

Gulf

മലയാളി ഡ്രൈവര്‍ക്ക് ദുബൈയുടെ ആദരം

Published

|

Last Updated

ദുബൈ | ജോലിയിൽ സത്യസന്ധതയും ആത്മാര്‍ഥതയും പ്രകടിപ്പിച്ച മലയാളിയടക്കം നാല് ഡ്രൈവർമാരെ ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി(ആർ ടി എ) ആദരിച്ചു. മലയാളി ടാക്‌സി ഡ്രൈവർ ഫിറോസ് ചാരുപടിക്കൽ, ബസ് ഡ്രൈവർമാരായ ഹസൻ ഖാൻ, അസീസ് റഹ്്മാൻ, ഹുസൈൻ നാസിർ എന്നിവരെയാണ് പ്രശംസാപത്രവും ഉപഹാരവും നൽകി ആദരിച്ചത്.

യാത്രക്കാരി ടാക്‌സിയിൽ മറന്നുവെച്ച വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ ബാഗ് സുരക്ഷിതമായി തിരിച്ചേൽപിച്ചതിനാണ് ഫിറോസിന് അംഗീകാരം. വാഹനത്തിന്റെ ടയർ പഞ്ചറായി വഴിയിൽ നിന്ന യുവതിക്ക് സഹായം നൽകിയതാണ് ബസ് ഡ്രൈവർമാരെ അംഗീകാരത്തിന് തിരഞ്ഞെടുക്കാൻ കാരണമെന്നു ചെയർമാൻ മതർ മുഹമ്മദ് അൽ തായർ പറഞ്ഞു.

പൊതുഗതാഗത സംവിധാനങ്ങളിൽ പ്രതിദിനം ആയിരക്കണക്കിന് പേർ യാത്ര ചെയ്യുന്നു. ഇവരുടെ വിശ്വാസ്യത വർധിക്കാൻ ഡ്രൈവർമാരുടെ സത്യസന്ധതയും ആത്മാർഥതയും വഴിയൊരുക്കുമെന്ന് അല്‍ തായര്‍ കൂട്ടിച്ചേർത്തു. ചടങ്ങിൽ പബ്ലിക് ട്രാൻസ്‌പോർട് സി ഇ ഒ അഹ്്മദ് ഹാശിം ബഹ്‌റൂസിയാൻ, ദുബൈ ടാക്‌സി കോർപറേഷൻ സി ഇ ഒ മൻസൂർ അൽ ഫലാസി എന്നിവരും സംബന്ധിച്ചു.

---- facebook comment plugin here -----

Latest