Connect with us

Education Notification

പ്ലസ്ടു മോഡല്‍ പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍

Published

|

Last Updated

തിരുവനന്തപുരം | ഈ വര്‍ഷത്തെ പ്ലസ്ടു മോഡല്‍ പരീക്ഷകളുടെ തീയതികളായി. മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെയാണ് പരീക്ഷ. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ നടക്കുക. പരീക്ഷയ്ക്ക് രണ്ട് മണിക്കൂറും 50 മിനിട്ടുമാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതില്‍ 20 മിനുട്ട് കൂള്‍ ഓഫ് ടൈം ആണ്.

ടൈം ടേബിള്‍:
മാര്‍ച്ച് 1- രാവിലെ 9.30: ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സംസ്‌കൃത സാഹിത്യം, ഇംഗ്ലീഷ് ലിറ്ററേച്ചര്‍.

ഉച്ചയ്ക്ക് 1.30: പാര്‍ട്ട് 3 ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ്.

മാര്‍ച്ച് 2: രാവിലെ 9.30- കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.

ഉച്ചയ്ക്ക് 1.30: ഗണിതം, പാര്‍ട്ട് 3 ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്രം, സൈക്കോളജി.

മാര്‍ച്ച് 3: രാവിലെ 9.30- ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.

ഉച്ചയ്ക്ക് 1.30: പാര്‍ട്ട് 1 ഇംഗ്ലീഷ്

മാര്‍ച്ച് 4: രാവിലെ 9.30- ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേര്‍ണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്.

ഉച്ചയ്ക്ക് 1.30: ഫിസിക്‌സ്, ഇക്കണോമിക്‌സ്.

മാര്‍ച്ച് 5: രാവിലെ 9.30 സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക്‌സ് സിസ്റ്റംസ്.

Latest