Connect with us

Gulf

ഖത്വർ- ദമാം വിമാന സർവീസുകളും ജലപാതയും പുനരാരംഭിച്ചു

Published

|

Last Updated

ദമാം | ഖത്വറിൽ നിന്ന് ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവീസുകൾ പുനരാരംഭിച്ചതായി ഖത്വർ എയർവേയ്‌സ് അറിയിച്ചു. മൂന്ന് വർഷത്തിലേറെ നീണ്ട ഉപരോധം അവസാനിച്ച ശേഷമുള്ള ഖത്വർ എയർ വേസിന്റെ മൂന്നാമത്തെ സർവീസാണിത്. നേരത്തേ റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ആരംഭിച്ചിരുന്നു.

ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾക്ക് വിലക്ക് നിലനിൽക്കുന്നതിനാൽ ഖത്വർ വഴി യാത്ര ചെയ്യുന്ന മലയാളികളടക്കമുള്ളവർക്ക് പുതിയ വിമാന  സർവീസ്  ഏറെ ആശ്വാസമാകും.

അതിനിടെ ഖത്വറിലെ ഹമദ് തുറമുഖത്ത് നിന്നും സഊദി അറേബ്യയിലെ ദമാം  കിംഗ് അബ്ദുൽ അസീസ് തുറമുഖത്തേക്ക് 27 കണ്ടെയ്നറുകളുമായി ആദ്യ കപ്പൽ എത്തിച്ചേർന്നു. ഇതോടെ മൂന്നര വർഷത്തിലധികമായി നിലച്ചിരുന്ന വാണിജ്യ ഗതാഗതം പുനരാരംഭിച്ചതായി അതോറിറ്റി പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാജ്യത്തിന്റെ കിഴക്ക്, മധ്യ പ്രദേശങ്ങളിലേക്ക് ചരക്കുകൾ എത്തിക്കുന്നതിനുള്ള പ്രധാന തുറമുഖം കൂടിയാണ് ദമാം. ഇരു രാജ്യങ്ങളും  കര-വ്യോമ-ജല പാതകൾ പൂർണമായും പ്രവർത്തനം ആരംഭിച്ചതോടെ മധ്യ പൗരസ്ത്യ മേഖലയിൽ  വൻ വികസന കുതിപ്പാണ് ലക്ഷ്യമിടുന്നത്

Latest