Connect with us

National

ഹരിയാന തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി വോട്ടര്‍മാര്‍ അവധിയാഘോഷിക്കാന്‍ പോയതിനാലാണെന്ന് ബി ജെ പി

Published

|

Last Updated

ചാണ്ഡിഗഢ് | ഹരിയാനയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി നേരിട്ടത് വോട്ടര്‍മാര്‍ അവധിയാഘോഷിക്കാന്‍ പോയതിനാലാണെന്ന് പാര്‍ട്ടി വിശദീകരണം. ഹരിയാന ബി ജെ പി വക്താവ് സഞ്ജയ് ശര്‍മയാണ് ഈ ന്യായീകരണം പറഞ്ഞത്.

ഡിസംബര്‍ 25, 26, 27 തീയതികള്‍ അവധി ദിനങ്ങളായിരുന്നെന്നും ജനങ്ങള്‍ ദീര്‍ഘയാത്ര നടത്തുന്ന വേളയാണെന്നും ശര്‍മ പറഞ്ഞു. ബി ജെ പിയുടെ വോട്ട് ബേങ്കായിരുന്നവരെല്ലാം അവധി ആഘോഷിക്കാന്‍ പോയതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ രണ്ടെണ്ണം മാത്രമാണ് ബി ജെ പിക്ക് ലഭിച്ചത്. സോനിപത്, അംബാല മേയര്‍ സ്ഥാനങ്ങളും ബി ജെ പിക്കും സഖ്യകക്ഷിയായ ജന്‍താ ജന്‍നായക് പാര്‍ട്ടി (ജെ ജെ പി)ക്കും നഷ്ടപ്പെട്ടു. കര്‍ഷക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ വന്‍ പ്രക്ഷോഭം നടത്തുന്ന പശ്ചാത്തലത്തിലാണ് ബി ജെ പി ഭരണം നടത്തുന്ന സംസ്ഥാനത്ത് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.

Latest