Connect with us

National

ജിഎസ്ടി നഷ്ടപരിഹാരം: 20,000 കോടി രൂപ ഇന്ന് രാത്രി വിതരണം ചെയ്യുമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | സംസ്ഥാനങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ ജിഎസ്ടി നഷ്ടപരിഹാരത്തുക ഇന്ന് രാത്രി നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 20,000 കോടി രൂപയാണ് ഇന്ന് വിതരണം ചെയ്യുക. 42-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

97,000 കോടി രൂപ (കോവിഡ്-അനുബന്ധ ദുരിതാശ്വാസം ഉഖള്‍പ്പെടെ 2.35 ലക്ഷം കോടി രൂപ) ആണ് ജിഎസ്ടി നഷ്ടപരിഹാര ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ളത്. ഇതുസംബന്ധിച്ച ഇന്ന് ചേര്‍ന്ന യോഗത്തില്‍ വ്യക്തമായ സമവായത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല. കൗണ്‍സിലിന്റെ അടുത്ത യോഗം 12ന് ചേരും.

സെസ് പിരിക്കുന്നത് അടുത്ത അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ യോഗം തീരുമാനിച്ചു. പുകയില, കാറുകള്‍ എന്നിവ ഉള്‍പ്പെടുന്ന ആഡംബര ഉല്‍പന്നങ്ങളുടെ സര്‍ചാര്‍ജിന്റെ കാലാവധി 2022ല്‍ അവസാനിരിക്കാനിരിക്കെയാണ് തീരുമാനം.

കോവിഡ് മൂലമുണ്ടായ സാമ്പത്തിക ആഘാതമാണ് ജിഎസ്ടി നഷ്ടപരിഹാരതുക ഉയരാന്‍ കാരണം. ലോക്ഡൗണ്‍ കാരണം സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ ഇടിവുണ്ടായതും ജിഎസ്ടി നഷ്ട്പരിഹാരത്തുക വൈകാനിടയാക്കി. ഒരു സംസ്ഥാനത്തിന്റെ വരുമാനം 14 ശതമാനത്തില്‍ കൂടുതല്‍ മന്ദഗതിയിലാണെങ്കില്‍ ജിഎസ്ടി നഷ്ടപരിഹാര തുക നല്‍കുന്നത് കേന്ദ്രത്തിന് പ്രതിസന്ധി സൃഷ്ട ിക്കും.

ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ വൈകുന്നത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Latest