Connect with us

Career Education

36 തസ്തികകളിൽ പി എസ് സി വിജ്ഞാപനം

Published

|

Last Updated

സിവിൽ എക്‌സൈസ് ഓഫീസർ, സെയിൽസ് അസിസ്റ്റന്റ്, ഡ്രൈവർ, അക്കൗണ്ട്‌സ് ഓഫീസർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്പ്രൊഫസർ, ഫോറൻസിക് വകുപ്പിൽ സയന്റിഫിക് ഓഫീസർ, വിവിധ ജില്ലകളിലായി സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്തുടങ്ങി 36 തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനം പുറപ്പെടുവിച്ചു. അവസാന തീയതി സെപ്തംബർ ഒമ്പത്.

ജനറൽ റിക്രൂട്ട്‌മെന്റ്- സംസ്ഥാനതലം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്പ്രൊഫസർ (ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, കാർഡിയോളജി, നെഫ്രോളജി, റീപ്രൊഡക്ടീവ് മെഡിസിൻ, കാർഡിയോ വാസ്‌കുലാർ ആൻഡ് തൊറാസിക് സർജറി, ഓർത്തോപീഡിക്‌സ്), കോളജ് എജ്യുക്കേഷനിൽ അസിസ്റ്റന്റ്പ്രൊഫസർ (മലയാളം, സംസ്‌കൃതം, സോഷ്യൽ സ്റ്റഡീസ്, മാത്തമാറ്റിക്‌സ്), പ്ലാനിംഗ് ബോർഡിൽ അഗ്രോണമിസ്റ്റ്, പോലീസ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസർ (ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി), ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബേങ്കിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, റീജ്യണൽ മാനേജർ, മെഡിക്കൽ എജ്യുക്കേഷനിൽ മെഡിക്കൽ സോഷ്യൽ വർക്കർ, എൻജിനീയറിംഗ്/ പോളിടെക്‌നിക് ഹോസ്റ്റലിൽ മേട്രൺ (വനിത), കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ (ഡ്രൈവർ), ഹാൻഡിക്രാഫ്റ്റ് ഡെവലപ്‌മെന്റ്കോർപറേഷനിൽ സെയിൽസ് അസിസ്റ്റന്റ്.

ജനറൽ- ജില്ലാതലം

ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് II/ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് II. സംസ്ഥാനതലം- എൻ സി എ
കേരള കോ ഓപറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ അക്കൗണ്ട്‌സ് ഓഫീസർ, സെക്രട്ടേറിയറ്റ്/ കെ പി എസ് സിയിൽ സെക്യൂരിറ്റി ഗാർഡ്, സഹകരണ മേഖലയിൽ ഡ്രൈവർ.

ജില്ലാതലം- എൻ സി എ

സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി).

അപേക്ഷ നൽകും മുമ്പ്

ഉദ്യോഗാർഥികൾ പി എസ് സിയുടെ വെബ്സൈറ്റിൽ (www.keralapsc.gov.in) ഒറ്റത്തവണ രജിസ്റ്റർ ചെയ്ത ശേഷം വേണം അപേക്ഷ സമർപ്പിക്കാൻ. മുന്പ് രജിസ്റ്റർ ചെയ്തവർ യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യണം. നോട്ടിഫിക്കേഷൻ ലിങ്കിലെ “Apply Now” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ചാൽ തിരുത്തൽ വരുത്താൻ സാധിക്കില്ല.