Connect with us

Gulf

ഒമാനിൽ കൊവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു

Published

|

Last Updated

മസ്കത്ത് | ഒമാനിൽ കൊവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു.   തൃശൂര്‍ നൂലുവളളി സ്വദേശി ചുള്ളിപ്പറമ്പില് കുട്ടന്റെ മകന്‍ സന്തോഷ് ആണ്‌ മരിച്ചത്.
കൊവിഡ് ബാധിച്ചു ഒരു മാസത്തോളമായി ഗുബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എട്ട് മാസം മുമ്പാണ് നാട്ടില്‍ നിന്ന് വന്നത്. മാതാവ് : ശാന്ത. ഭാര്യ: സൗമ്യ. മക്കള്‍ : ധീരജ്, ദേവിക.