Connect with us

National

പുല്‍വാമ ഭീകരാക്രമണ കേസില്‍ ഏഴാമത്തെയാള്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി | 2019ലെ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എന്‍ ഐ എ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീര്‍ സ്വദേശിയായ ബിലാല്‍ അഹ്മദ് കച്ചെ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ ഇയാള്‍ പ്രധാന പങ്ക് വഹിച്ചതായി എന്‍ ഐ എ അറിയിച്ചു.

ആക്രമണം ആസൂത്രണം ചെയ്ത തീവ്രവാദി സംഘത്തിന് താമസം അടക്കമുള്ള ആവശ്യമായ സൗകര്യങ്ങള്‍ നല്‍കിയത് ബിലാലാണെന്ന് എന്‍ ഐ എ ചൂണ്ടിക്കാട്ടി. പ്രധാന ആസൂത്രകര്‍ക്ക് സ്വന്തം വീട്ടില്‍ താമസിക്കാന്‍ ബിലാല്‍ സൗകര്യം നല്‍കി. മാത്രമല്ല, ഭീകരരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരെ പരിചയപ്പെടുത്തി. അവരും ഭീകരര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയെന്നും എന്‍ ഐ എ അറിയിച്ചു.

2019 ഫെബ്രുവരി 14ന് സി ആര്‍ പി എഫ് വാഹനവ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാനിടിച്ചു കയറ്റിയായിരുന്നു ആക്രമണം. ദേശീയ പാതയില്‍ പുല്‍വാമയിലായിരുന്നു ആക്രമണം. സംഭവത്തില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്.