Connect with us

First Gear

ബിഎസ് 6 എന്‍ജിനോട് കൂടിയ ഗ്രാന്‍ഡ് ഐ-10 വിണിയില്‍

Published

|

Last Updated

മുംബൈ: ഹ്യുണ്ടായിയുടെ ചെറുകാറായ ഗ്രാന്‍ഡ് ഐ-10ന്റെ ബിഎസ് 6 എന്‍ജിനോട് കൂടിയ പുതിയ വകഭേദം വിപണിയിലിറക്കി. ഗ്രാന്റ് ഐ-10 നിയോസ് എന്നാണ് പേര്. ഹ്യുണ്ടായിയുടെ ആദ്യ ബിഎസ്-6 പെട്രോള്‍ എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനോട് കൂടിയ നിയോസിന് 4.99 ലക്ഷം മുതല്‍ 7.13 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. എറ, മാഗ്‌ന, സ്‌പോര്‍ട്‌സ്, ആസ്റ്റ വേരിയന്റുകളില്‍ പുതിയ മോഡല്‍ ലഭ്യമാണ്. 1.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനോട് കൂടിയ ഗ്രാന്‍ഡ് ഐ-10നും വിപണിയില്‍ ഉണ്ട്. ഇതിന്റെ ഓട്ടോമാറ്റിക് വേരിയന്റും ലഭ്യമാണ്.

യുവാക്കളെ ആകര്‍ഷിക്കുന്ന വിധത്തിലാണ് കാറിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും ഒരുക്കിയിരിക്കുന്നത്. 20.25 സെ.മീ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോര്‍ടൈന്‍മെന്റ് സിസ്റ്റ്, ആന്‍ഡ്രോയിഡ്, ആപ്പിള്‍ കണക്ടിവിറ്റി, വോയിസ് റിക്കഗ്നിഷന്‍, ഐബ്ലൂ സ്മാര്‍ട്ട് ഫോണ്‍ ആപ്പ്, വയര്‍ലെസ് ഫോര്‍ണ ചാര്‍ജിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്. അക്വ ടീല്‍, ആല്‍ഫാ ബ്ലൂ, ടൈടാന്‍ ഗ്രേ കളറുകളില്‍ കാര്‍ ലഭ്യമാണ്.

എബിഎസ്, ഇബിഡി, ഡുവല്‍ എയര്‍ബേഗ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, എമര്‍ജന്‍സി സ്‌റ്റോപ് സിഗ്നല്‍, ഡ്രൈവര്‍ റിയര്‍ വ്യൂ മോണിറ്റര്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും പുതിയ ഗ്രാന്‍ഡ് ഐ-10ല്‍ ഉണ്ട്.

പെട്രോള്‍ എന്‍ജിന് 20 കിലോമീറ്ററും ഡീസല്‍ എന്‍ജിന് 26.2 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍, നാല് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍, അഞ്ച് വര്‍ഷം അല്ലെങ്കില്‍ 40,000 കിലോമീറ്റര്‍ എന്നീ വാറണ്ടി ഓപ്ഷനും ഹ്യുണ്ടായി നല്‍കുന്നുണ്ട്.

Latest