Business
അനുയോജ്യരായ ഇണയെ കണ്ടെത്താന്‍ മാട്രിമോണി പോര്‍ട്ടലുമായി പൂങ്കാവനം
കോഴിക്കോട്: മലയാളത്തിലെ മികച്ച കുടുംബമാസികയായ പൂങ്കാവനം മുസ്ലിം മാട്രിമോണി പോര്‍ട്ടല്‍ ആരംഭിക്കുന്നു. പുതിയ തലമുറക്ക് എളുപ്പത്തില്‍ ഇണയെ കണ്ടെത്താന്‍ ഉപകരിക്കും വിധം ശാസ്ത്രീയമായി തയ്യാറാക്കിയ പോര്‍ട്ടലാണ് സംവിധാനിച്ചിരിക്കുന്നത്.
വിവാഹാലോചകര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ക്കും ഭാവനക്കും അനുയോജ്യമായ ഇണകളെ ഓണ്‍ലൈനിലൂടെ അന്വേഷിക്കാനാവും എന്നതാണ് ഈ പോര്‍ട്ടലിന്റെ പ്രത്യേകത. താല്‍പര്യമുള്ളവര്‍ക്ക് സന്ദേശമറിയിക്കാനും ആശയവിനിമയം നടത്താനും സഹായിക്കും.
ദുരുപയോഗമില്ലാതിരിക്കാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രത്യേകം യുസര്‍ ഐഡിയും പാസ്വേര്‍ഡും ഉപയോഗിച്ചു മാത്രമേ സൈറ്റില്‍ പ്രവേശിക്കാനാവൂ. സാധരണക്കാര്‍ക്ക് പോലും മനസ്സിലാകാവുന്ന വിധം ലളിതമാണ് സൈറ്റിലെ ഉള്ളടക്കം. രജിസ്ട്രേഷന് യാതൊരുവിധ ഫീസും ഈടാക്കുന്നില്ല. ഇപ്പോള്‍ സൈറ്റിലെ സേവനങ്ങള്‍ തീര്‍ത്തും സൗജന്യമാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് www.poomkavanamnikah.com സന്ദര്‍ശിക്കുക. വിശദ വിവരങ്ങള്‍ക്ക് 7594999970 എന്ന നമ്പറില്‍ വാട്‌സാപ്പ് ചെയ്യുകയോ വിളിക്കുകയോ ചെയ്യാം..