Connect with us

Business

സ്വർണ വില സർവകാല റെക്കോർഡിലേക്ക്

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. 200 രൂപയുടെ വർധനവോടെ പവന് 26, 120 രൂപയായാണ് വർധിച്ചത്. ഗ്രാമിന് 25 രൂപയുടെ വർധനവാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന് 3,265 രൂപയായി.
വ്യാഴാഴ്ച ഒരു ഗ്രാം സ്വർണത്തിന് 3,240 രൂപയും പവന് 25,920 രൂപയുമായിരുന്നു വില. ഈ മാസം മാത്രം ഗ്രാമിന് 150 രൂപയുടെയും പവന് 1,200 രൂപയുടെയും വർധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. സ്വർണ വില വരും ദിവസങ്ങളിലും ഉയരുമെന്നാണ് വിപണിയിൽ നിന്ന് ലഭ്യമാകുന്ന സൂചന.

ഈ മാസം ആദ്യ ദിവസം ഗ്രാമിന് 3,115 രൂപയായിരുന്ന സ്വർണ വിലയാണ് ഘട്ടം ഘട്ടമായുയർന്ന് 3,265 രൂപയിലെത്തി നിൽക്കുന്നത്. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ ഉയർത്തിയതും രാജ്യത്തെ സ്വർണവില കൂടാൻ കാരണമായിട്ടുണ്ട്. ആഗോള വിപണിയിൽ ട്രോയ് ഔൺസ് സ്വർണത്തിന് 1,443 ഡോളറാണ് ഇന്നലത്തെ നിരക്ക്. 20 ഡോളറാണ് ഒറ്റ ദിവസം കൊണ്ട് ഉയർന്നത്.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ മാറ്റം വരുത്തിയേക്കുമെന്ന സൂചനകളെ തുടർന്നാണ് സ്വർണവില കുതിച്ചുകയറുന്നതെന്നാണ് ആഗോള വ്യാപാര മേഖലയിൽ നിന്നുള്ളവർ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആഭ്യന്തര വിപണിയിലെ വില വർധന വേഗത്തിൽ കുറയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.