Connect with us

First Gear

എം ജി ഹെക്ടര്‍ വന്‍ ഹിറ്റ്; ബുക്കിംഗ് താത്കാലികമായി നിര്‍ത്തിവെച്ചു

Published

|

Last Updated

മുംബൈ: ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കളായ എംജിയുടെ ഇന്ത്യയിലെ അരങ്ങേറ്റം തന്നെ സൂപ്പര്‍ ക്ലിക്ക്. ഉത്പാദനശേഷിയേക്കാള്‍ കൂടുതല്‍ ബുക്കിംഗ് ലഭിച്ചതിനെ തുടര്‍ന്ന് എം ജി ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ച ഹെക്ടര്‍ എസ് യു വിയുടെ ബുക്കിംഗ് താത്കാലികമായി നിര്‍ത്തിവെച്ചു. 21,000 ബുക്കിംഗുകളാണ് ഹെക്ടറിന് ഇതുവരെ ലഭിച്ചത്. ഇത്രയും വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കാന്‍ ഏതാനും മാസങ്ങള്‍ വേണ്ടിവരുമെന്നതാണ് പുതിയ ബുക്കിംഗ് നിര്‍ത്തിവെക്കാന്‍ കാരണം.

കുറഞ്ഞ വിലക്ക്, പ്രീമിയം കാറുകളില്‍ ഉള്ളതിനേക്കാള്‍ ഫീച്ചറുകളാണ് ഹെക്ടര്‍ നല്‍കുന്നത്. ഡീസല്‍, പെട്രോള്‍ മോഡലുകളില്‍ നാല് വേരിയന്റുകളിലായി 12.18 ലക്ഷം രൂപ മുതല്‍ 16.88 ലക്ഷം രൂപ വരെയാണ് ഹെക്ടറിന്റെ വില. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്, ഷാര്‍പ്പ് എന്നിവയാണ് വകഭേദങ്ങള്‍. കാന്‍ഡി വൈറ്റ്, അറോറ സില്‍വര്‍, സ്റ്റാറി ബ്ലാക്ക്, ബര്‍ഗണ്ടി റെഡ്, ഗ്ലെയ്‌സ് റെഡ് നിറങ്ങളില്‍ ഈ വാഹനം ലഭ്യമാകും.

ഉയര്‍ന്ന വേരിയന്റായ ഷാര്‍പ്പില്‍ നൂതന സംവിധാനങ്ങള്‍ ഒട്ടേറെയുണ്ട്. വോയ്‌സ് കമാന്‍ഡും കണക്ടഡ് കാര്‍ സാങ്കേതികവിദ്യയും സഹിതം വലിപ്പമുള്ള 10.4 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, പനോരമിക് സണ്‍റൂഫ്, ഹീറ്റഡ് ഔട്ടര്‍ മിറര്‍, മഴ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വൈപ്പര്‍, ഓട്ടമാറ്റിക് ഹെ!ഡ്‌ലാംപ്, നാലു വിധത്തില്‍ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, എട്ടു നിറങ്ങളിലുള്ള മൂഡ് ലൈറ്റിങ്, 360 ഡിഗ്രി ക്യാമറ തുടങ്ങി എസ് യു വി സെഗ്‌മെന്റില്‍ നിലവില്‍ ഇല്ലാത്ത ഫീച്ചറുകള്‍ എംജി ഒരുക്കിയിട്ടുണ്ട്.

Latest