Connect with us

International

പാക്കിസ്ഥാനില്‍ പഴം-പച്ചക്കറി മാര്‍ക്കറ്റില്‍ സ്‌ഫോടനം; 20 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ക്വറ്റയിലെ പഴം-പച്ചക്കറി മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ലഷ്‌കര്‍ ഇ ജംഗ്‌വി എന്ന ഭീകര സംഘടന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ഹസര ശിയാ മുസ്‌ലിം വിഭാഗക്കാരെ ലക്ഷ്യം വച്ചാണ് ആക്രമണമെന്ന് ക്വറ്റ പോലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ റസാഖ് ചീമ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ഏഴ് ഹസാര വിഭാഗക്കാരും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.

മാര്‍ക്കറ്റില്‍ ഉരുളക്കിഴങ്ങ് വില്‍ക്കുന്ന കടയിലാണ് സ്‌ഫോടനമുണ്ടായത്. കടയില്‍ ബോംബ് സ്ഥാപിച്ചതായിരുന്നോ അതോ ചാവേര്‍ ആക്രമണമായിരുന്നോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ചീമ പറഞ്ഞു.