Connect with us

National

രണ്ട് മണ്ഡലങ്ങളില്‍ ഒരേ സമയം മത്സരിക്കുന്നത് വിലക്കണമെന്ന് കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ നിന്ന് ഒരേ സമയം മത്സരിക്കുന്നത് വിലക്കുന്നതിന് തിരഞ്ഞെടുപ്പ് നിയമത്തില്‍ മാറ്റം വരുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചു. ഒരു തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുന്നത് വിലക്കുന്നതിനാവശ്യമായ നിയമ ഭേദഗതിവരുത്തുന്നതിനാണ് കേന്ദ്ര നിയമ കാര്യമന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതില്‍ വിക്കുന്നില്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പിനാവശ്യമായ പണം സ്ഥാനാര്‍ഥിയില്‍ നിന്ന് ഈടാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.
1951ലെ ജനപ്രാതനിധ്യ നിയമപ്രകാര ഒരാള്‍ക്ക് പൊതു തിരഞ്ഞെടുപ്പിലോ ഉപതിരഞ്ഞെടുപ്പിലോ രണ്ട് മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കാന്‍ അവസരം നല്‍കുന്നുണ്ട്. പക്ഷേ ഒരു മണ്ഡലത്തെ മാത്രമേ പ്രതിനി ധാനം ചെയ്യാന്‍ അനുവദിക്കുന്നുള്ളൂ. മത്സരിച്ച രണ്ട് സീറ്റുകളിലും വിജിയിക്കുകയാണെങ്കില്‍ ഒരു സീറ്റില്‍ നിന്ന് പിന്‍മാറണം. ഇത്തരം പ്രവര്‍ത്തനം മണ്ഡലത്തിലെ വോട്ടര്‍മാരോട് ചെയ്യുന്ന അനീതിയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം, രണ്ട് മണ്ഡലത്തില്‍ നിന്ന് ജയിച്ചതിന് ശേഷം ഒരു സീറ്റ് ഒഴിവാക്കുന്ന നിയമസഭാ സ്ഥാനാര്‍ഥികളുടെ കൈയ്യില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഈടാക്കണമെന്നും ലോക്‌സഭാ സ്ഥാനാര്‍ഥികളുടെ പക്കല്‍ നിന്ന് 10 ലക്ഷ രൂപയും ഈടാക്കണമെന്ന് പോള്‍ പാനല്‍ ശിപാര്‍ശ ചെയ്തിരുന്നു. ഈ പണം ഇനിയും ഉയര്‍ത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദമോദി രണ്ട് സീറ്റുകളില്‍ നിന്നും മത്സരിച്ച് ജയിച്ചിരുന്നു. ഗുജറാത്തിലെ വഡോദരയില്‍ നിന്നും യു പിയിലെ വരാണസിയില്‍ നിന്നുമായിരുന്നു മോദി മത്സരിച്ചിരുന്നത്. ശേഷം വഡോദര സീറ്റ് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വഡോദരയില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുകയാണുണ്ടായത്.

Latest