Connect with us

Kerala

സംവരണം അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമം: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: രാജ്യത്തെ സംവരണം അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗുജറാത്തിലെ പട്ടേല്‍ സമരം സംവരണവിരുദ്ധമാണ്. അതിനുപിന്നില്‍ ആര്‍എസ്എസ് ആണ്. സംവരണ വിരുദ്ധ നീക്കം നടത്തുന്ന ആര്‍എസ്എസിനെതിരെ മുസ്‌ലിം ലീഗും എസ്എന്‍ഡിപിയും മൗനം പാലിക്കുകയാണ്. എസ്എന്‍ഡിപിയും ലീഗും പിന്നോക്കക്കാരുടെ താല്‍പര്യങ്ങളല്ല സംരക്ഷിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

സ്വകാര്യമേഖലയിലും പട്ടിക ജാതി പട്ടിക വര്‍ഗ സംവരണം നടപ്പിലാക്കണം. മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്കും സംവരണം നടപ്പിലാക്കണമെന്നാണ് സിപിഐഎമ്മിന്റെ അഭിപ്രായമെന്നും കോടിയേരി പറഞ്ഞു. വൈദ്യുതി മീറ്റര്‍ റീഡിംഗ്‌ പുതിയ ഉത്തരവ് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിക്കെതിരെ വി എസ് അഴിമതി ആരോപണം ഉന്നയിച്ചത് ഉത്തമബോധ്യത്തോടെയാണെന്നും കോടിയേരി പറഞ്ഞു.

---- facebook comment plugin here -----

Latest