Connect with us

Ongoing News

ബോക്‌സിംഗ് റിംഗ് ഇന്നുണരും

Published

|

Last Updated

തൃശൂര്‍: മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസിന്റെ ബോക്‌സിംഗ് മത്സര വേദിയ തൃപ്രയാര്‍ ടി എസ് ജി എ സ്റ്റേഡിയം ഇന്നുണരും. ഈ മാസം പതിമൂന്ന് വരെയാണ് ഇവിടുത്തെ വേദിയില്‍ ബോക്‌സിംഗ് മത്സരങ്ങള്‍ നടക്കുന്നത്. തൃപ്രയാര്‍ ദേശീയ പാതക്കരികില്‍ രണ്ടേക്കറില്‍ സ്ഥിതിചെയ്യുന്ന ടി എസ് ജി എ സ്റ്റേഡിയത്തില്‍ ബോക്‌സിംഗ ്മത്സരങ്ങളുടെ ക്രമീകരണത്തിനായി വിപുലമായ സംഘാടക സമിതിയാണ് പ്രവര്‍ത്തിക്കുന്നത്. ചെയര്‍മാന്‍ ടി എന്‍ പ്രതാപന്‍ എം എല്‍ എ, വര്‍ക്കിംഗ് ചെയര്‍മാന്‍ ഗീതാഗോപി എം എല്‍ എ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Latest