Connect with us

National

മമതയുടെ സഹോദര പുത്രനെ പൊതുവേദിയില്‍ മുഖത്തടിച്ചു

Published

|

Last Updated

ചണ്ടിപൂര്‍: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സഹോദരപുത്രനുമായ അഭിഷേക് ബാനര്‍ജിയെ പൊതുവേദിയില്‍ യുവാവ് മുഖത്തടിച്ചു. ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് റാലിക്കിടെയാണ് സംഭവം.

അഭിഷേക് പ്രസംഗിക്കുന്നതിനിടെ വേദിയില്‍ കടന്നുകയറിയ യുവാവ് അഭിഷേകിന്റെ മുഖത്തടിക്കുകയായിരുന്നു. വേദിയിലുണ്ടായിരുന്ന നേതാക്കളും പ്രവര്‍ത്തകരും യുവാവിനെ പിടിച്ചുമാറ്റുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. പ്രകോപനത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ നിന്നുളള എം പിയായ അഭിഷേക് ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുവജനവിഭാഗമായ ഓള്‍ ഇന്ത്യ തൃണമൂല്‍ യുവയുടെ ദേശീയ പ്രസിഡന്റുമാണ്.

---- facebook comment plugin here -----

Latest