Connect with us

National

വാര്‍ത്ത സംപ്രേഷണം ചെയ്യാതിരിക്കാന്‍ അഞ്ച് കോടി: അവതാരകന്‍ അറസ്റ്റില്‍

Published

|

Last Updated

ഡെന്റല്‍ കോളേജിനെതിരായ വാര്‍ത്ത സംപ്രേഷണം ചെയ്യാതിരിക്കുന്നതിനായി മാനേജ്‌മെന്റില്‍ നിന്നും അഞ്ച് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട വാര്‍ത്താ അവതാരകന്‍ അറസ്റ്റില്‍. ടിവി 9 ഉള്‍പ്പെടെയുള്ള തെലുങ്ക് ചാനലുകളില്‍ ക്രൈംസ്‌റ്റോറികളുടെ അവതാരകനായ ഹര്‍ഷവര്‍ദ്ധന്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേരെയാണ് കൈക്കൂലി ആവശ്യപ്പെട്ടതിനും മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തിയതിനും അറസ്റ്റിലായത്. സെന്റ് ജോസഫ് മാനേജ്‌മെന്റിനെതിരെ സ്റ്റിംഗ് ഓപ്പറേഷനിലൂടെ വാര്‍ത്തയുണ്ടാക്കുകയും വാര്‍ത്ത സംപ്രേഷണം ചെയ്യാതിരിക്കണമെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്ന് അവതാരകനായ ഹര്‍ഷ വര്‍ധന്‍ ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നപ്പോള്‍ മാനേജ്‌മെന്റ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തെലുങ്ക് ചാനലായ ടിവി9 ല്‍ ക്രൈം വാര്‍ത്തയുടെ അവതാരകനാണ് ഹര്‍ഷ വര്‍ധന്‍. നിരവധി തെലുങ്ക് പടങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Latest