Connect with us

International

ജോക്കോ വിദോദോ ഇന്തോനേഷ്യന്‍ പ്രസിഡന്റ്‌

Published

|

Last Updated

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോക്കോ വിദോദോ വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. വിദാദോ വിജയം അവകാശപ്പെട്ട് രംഗത്ത് വന്ന ഉടനെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൃത്രിമം ആരോപിച്ച് എതിര്‍ സ്ഥാനാര്‍ഥി പ്രാബോ സുബിയാന്റോ മത്സരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ മണിക്കൂറുകള്‍ക്ക് മുമ്പെയായിരുന്നു രാജ്യത്തെ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയത്. പ്രാബോയും കൃത്രിമം കാട്ടിയതായി ആരോപണമുണ്ടായിരുന്നു.
ജോകോവോ 53.15 ശതമാനം വോട്ട് നേടിയെന്നാണ് കോംപസ് വെബ്‌സൈറ്റ് പ്രവചിച്ചിരിക്കുന്നത്. ജോകോവിന് പ്രസിഡന്റ് സ്ഥാനവും ജുസഫ് കല്ലക്ക് വൈസ് പ്രസഡന്റ് സ്ഥാനവുമാണ് പാര്‍ട്ടി നേതാവ് മെഗാവതി സുകര്‍ണോപുത്രി വാര്‍ത്താ സമ്മേളത്തില്‍ വാഗ്ദാനം ചെയ്തത്. വരുന്ന ഓക്‌ടോബറില്‍ ജോകോവി അധികാരത്തില്‍ വരുമെന്നാണ് അവര്‍ കണക്ക് കൂട്ടുന്നത്. രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനായ കെ പി യുവിന് പുതിയ സംഭവങ്ങള്‍ കടുത്ത തലവേദനയാകും. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് നിരസിക്കാനും ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിക്കാനുമുള്ള ഭരണഘടനാ അവകാശമാണ് തങ്ങള്‍ വിനിയോഗിക്കുന്നതെന്ന് പ്രാബോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.