Connect with us

International

ഫലസ്തീന്‍ ഐക്യ സര്‍ക്കാര്‍: പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അധികാരമേറ്റു

Published

|

Last Updated

ഫലസ്തീന്‍ ഐക്യസര്‍ക്കാറിന്റെ പ്രസിഡന്റായി മഹ്മൂദ് അബ്ബാസ് സത്യപ്രതിജ്ഞ ചെയ്യുന്നു

റാമല്ല: ഫലസ്തീന്‍ ഐക്യസര്‍ക്കാറിന്റെ പ്രസിഡന്റായി മഹ്മൂദ് അബ്ബാസ് സത്യപ്രതിജ്ഞ ചെയ്തു. ദീര്‍ഘകാലമായി ഫലസ്തീനിലെ ഹമാസ്- ഫത്താഹ് വിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ക്ക് അറുതിവരുത്തിയാണ് ഐക്യ ഫലസ്തീന്‍ പ്രസിഡന്റായി അദ്ദേഹം ചുമതലയേറ്റത്.

അതേസമയം, ഫലസ്തീന്‍ ജനത സംഘട്ടനം ഉപേക്ഷിച്ച് സൗഹൃദത്തിന്റെ പാതയിലേക്ക് വരുന്നത് എതിര്‍ത്ത ഇസ്‌റാഈല്‍, ഐക്യ ഫലസ്തീനിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ്.
ഇന്നലെ മഹ്മൂദ് അബ്ബാസിന്റെ വെസ്റ്റ്ബാങ്കിലുള്ള ഹെഡ്‌കോര്‍ട്ടേഴ്‌സില്‍ വെച്ചായിരുന്നു ചെറിയ രീതിയിലുള്ള സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. 17 അംഗങ്ങളുള്ള കാബിനറ്റിനെ നിശ്ചയിക്കുന്ന വിഷയത്തില്‍ അവസാന നിമിഷം ചില തര്‍ക്കങ്ങളും ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ ഉണ്ടായി.

967ലാണ് ഇസ്‌റാഈല്‍, ഫലസ്തീനില്‍ അതിക്രമിച്ചു കയറി ഇവിടുത്തെ ജനങ്ങള്‍ക്കെതിരെ ആക്രമണം തുടങ്ങിയത്.
നിലവില്‍ തിരഞ്ഞെടുത്ത കാബിനറ്റ് അംഗങ്ങളുടെ അധികാരം താത്കാലികമാണ്. 2015ഓടെ ഫലസ്തീനില്‍ പൊതു തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇത്തരമൊരു തിരഞ്ഞെടുപ്പിന് നിലവില്‍ ഇരു വിഭാഗങ്ങളും ധൃതികാണിക്കുന്നില്ല.