Connect with us

National

ഡീസലിന്റെ പ്രതിമാസ വിലവര്‍ധന ഒരൂ രൂപയാക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഡീസല്‍വിലയിലെ പ്രതിമാസ വര്‍ദ്ധന 50 പൈസയില്‍ നിന്ന് ഒരു രൂപയാക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ആലോചിക്കുന്നു. പാചക വാതക സിലിണ്ടറിന് 10 രൂപ കൂട്ടാനും ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ എപ്പോള്‍ തീരുമാനം ഉണ്ടാകുമെന്ന് വ്യക്തമാക്കാന്‍ പെട്രോളിയ മന്ത്രാലയ വൃത്തങ്ങള്‍ തയ്യാറായില്ല. അതേസമയം അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എണ്ണവില വര്‍ധിപ്പിക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകാനുള്ള സാധ്യത കുറവാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡീസലിനും പാചക വാതകത്തിനും സബ്‌സിഡി നല്‍കുന്നതിലൂടെ സര്‍ക്കാറിനുണ്ടാകുന്ന അധിക ബാധ്യത കുറയ്ക്കുന്നതിന് വേണ്ടിയാണ് വില വര്‍ധിപ്പിക്കാന്‍ പെട്രോളിയം മന്ത്രാലയം ആലോചിക്കുന്നത്.

Latest