Connect with us

International

സിറിയയില്‍ സൈനിക നടപടി പാടില്ല: ഇന്ത്യ

Published

|

Last Updated

സെന്റ്പീറ്റേഴ്‌സ് ബര്‍ഗ്: സിറിയയില്‍ സൈനിക നടപടി പാടില്ലെന്ന് ഇന്ത്യ. ദക്ഷിണാഫ്രിക്കയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സൈനിക നടപടിയിലൂടെയുള്ള ഭരണമാറ്റത്തെ ഇന്ത്യ ാനുകൂലിക്കുന്നില്ലെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. സിറിയയില്‍ സൈന്യം രാസായുധം പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ അത് അപലപനീയമാണ്. എന്നാല്‍ ഇക്കാര്യം ഉറപ്പ് വരുത്താന്‍ ഐക്യരാഷ്ട്രസഭയുടെ പരിശോധനാ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കണമെന്നും  പ്രധാനമന്ത്രി പറഞ്ഞു.

സിറിയക്കെതിരെ അമേരിക്ക സൈനിക നടപടിക്ക് ഒരുങ്ങുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ നീക്കത്തിനെതിരെ ജി 20 ഉച്ചകോടിയില്‍ പ്രതിഷേധം ശക്തമാണ്. സിറിയയില്‍ സൈനിക പരിഹാരമല്ല, രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നാണ് ഭൂരിഭാഗം രാഷ്ട്രങ്ങളും നിലപാടെടുത്തത്. റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള പ്രബല രാഷ്ട്രങ്ങള്‍ക്ക് ഈ നിലപാടാണ്. യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണും ഈ അഭിപ്രായത്തെ പിന്തുണച്ചതായാണ് അറിയുന്നത്.

സിറിയന്‍ പ്രശ്‌നം ഉച്ചകോടിയുടെ ഔദ്യോഗിക അജണ്ടയല്ലെങ്കിലും ചര്‍ച്ചകള്‍ സിറിയയില്‍ കേന്ദ്രീകരിക്കുന്നതായാണ് കാണുന്നത്. ഇത് അമേരിക്കക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

---- facebook comment plugin here -----

Latest