Connect with us

National

ആസിഡ് ആക്രമണം: ഇരകള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്ന് കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ആസിഡ് ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന ഇരകള്‍ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കി. ആസിഡ് വാങ്ങുന്നതിന് കര്‍ശന നിബന്ധനകളും കോടതി നിര്‍ദേശിച്ചു. വിദ്യാഭ്യസ സ്ഥാപനങ്ങള്‍ വലിയ അളവില്‍ ആസിഡ് വാങ്ങുന്നതിന് സബ്-ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയിരിക്കണം.

ചില്ലറ വില്‍പന മേഖലയില്‍ ആസിഡ് വില്‍ക്കുന്നതിന് പ്രത്യക ലൈസന്‍സ് ഉണ്ടായിരിക്കണം. സ്റ്റോക് രജിസ്റ്ററും സൂക്ഷിക്കണം. ഇത് ലംഘിക്കുന്നവരില്‍ നിന്ന് 50000 രൂപ വരെ പിഴ ഈടാക്കും. 18 വയസ്സ് തികയാത്തവര്‍ക്ക് ആസിഡ് നല്‍കരുത്. ആസിഡ് ആക്രമണത്തിന് ഇരകളാവുന്നവരുടെ ചികില്‍സാ ചിലവ് സര്‍ക്കാര്‍ വഹിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ഉത്തരവിലുണ്ട്. ജ. ആര്‍ എം ലോധ അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Latest