Connect with us

Idukki

തൊടുപുഴയില്‍ പതിനേഴുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; ആറ് പേര്‍ പിടിയില്‍

Published

|

Last Updated

ഇടുക്കി | ഇടുക്കി തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ആറ് പ്രതികളെ പോലീസ് പിടികൂടി. പത്തിലധികം പേര്‍ ചേര്‍ന്നാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് വിവരം.

പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സണ്‍, കുറിച്ച സ്വദേശി തങ്കച്ചന്‍, കുമാരമംഗലം സ്വദേശി ബേബി, കല്ലൂര്‍കാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീര്‍, കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയാണ്.