Connect with us

Educational News

10, 12 ക്ലാസ് പരീക്ഷാ ഫലം; മിന്നും വിജയവുമായി ജമ്മു കശ്മീരിലെ റസാഉല്‍ ഉലൂം ഇസ്‌ലാമിയാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

സ്ഥാപനത്തിലെ നാല് വീതം വിദ്യാര്‍ഥികളാണ് ഇരു ക്ലാസുകളിലെയും ആദ്യ പത്ത് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയത്. കൂടാതെ സ്ഥാപനത്തിലെ നൂറ്റമ്പതിലേറെ വിദ്യാര്‍ഥികള്‍ ഡിസ്റ്റിംഗ്ഷനോടെയാണ് പാസായത്.

Published

|

Last Updated

ജമ്മു | ജമ്മു കശ്മീരിലെ പൂഞ്ച് സിറ്റിയില്‍ യെസ് ഇന്ത്യാ ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റസാഉല്‍ ഉലൂം ഇസ്‌ലാമിയാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 10, 12 ക്ലാസുകളില്‍ സംസ്ഥാന തലത്തില്‍ മിന്നുന്ന വിജയം കരസ്ഥമാക്കി. സ്ഥാപനത്തിലെ നാല് വീതം വിദ്യാര്‍ഥികളാണ് ഇരു ക്ലാസുകളിലെയും ആദ്യ പത്ത് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയത്. കൂടാതെ സ്ഥാപനത്തിലെ നൂറ്റമ്പതിലേറെ വിദ്യാര്‍ഥികള്‍ ഡിസ്റ്റിംഗ്ഷനോടെയാണ് പാസായത്. പന്ത്രണ്ടാം ക്ലാസില്‍ സ്റ്റേറ്റ് ലെവല്‍ റാങ്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് ഫലകവും ലാപ്‌ടോപ്പും സമ്മാനിച്ചു. പത്താം ക്ലാസിലെ റാങ്ക് ജേതാക്കള്‍ക്ക് ഫലകവും തുടര്‍പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പും നല്‍കി.

ചടങ്ങില്‍ ബ്രിഗേഡിയര്‍ 93 ഇന്‍ഫെന്ററി പൂഞ്ച് രാജേഷ് ബിഷ്ട, അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ എസ് ഭാഷാറത് ഖാന്‍, അഡീഷണല്‍ കമ്മീഷണര്‍ റവന്യു സഹീര്‍ അഹ്‌മദ് കൈഫി, മത രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. എസ് എസ് എഫ് മുന്‍ ദേശീയ പ്രസിഡന്റ് ഷൗക്കത്ത് ബുഖാരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 15 വര്‍ഷമായി ജമ്മു കാശ്മീരിലെ വൈജ്ഞാനിക സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന യെസ് ഇന്ത്യ ഫൗണ്ടേഷന്‍ സംസ്ഥാനത്താകെ 43 സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളും നടത്തിവരുന്നു. കൂടാതെ ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, മഹാരാഷ്ട്ര, ബീഹാര്‍, ബംഗാള്‍, തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.