Connect with us

Kerala

കട്ടപ്പന ഇരട്ടക്കൊലപാതക കേസ് പ്രതിക്കെതിരെ ഒരു ബലാത്സംഗക്കേസ് കൂടി

സുഹൃത്തിന്റെ സഹോദരിയുടെ വിവാഹദോഷം മാറാനെന്ന പേരില്‍ പ്രതീകാത്മകമായി കല്യാണം കഴിക്കുകയായിരുന്നു

Published

|

Last Updated

തൊടുപുഴ |  ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപതാക കേസിലെ പ്രതി നിതീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്ത സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിന് കേസ് എടുത്തിരുന്നു. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹദോഷം മാറാനെന്ന പേരില്‍ പ്രതീകാത്മകമായി കല്യാണം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീട്ടുകാര്‍ക്ക് അപകടം സംഭവിക്കും എന്ന് വിശ്വസിപ്പിച്ച് പലതവണ ബലാത്സംഗം ചെയ്തത്. ഈ സംഭവത്തിലാണ് പുതിയ കേസ്.

 

Latest