Kasargod
നീലേശ്വരം സ്വദേശി അല്‍ ഐനില്‍ നിര്യാതനായി
നീലേശ്വരം നിടുങ്കണ്ട സ്വദേശി വേലിക്കോത്ത് മുഹമ്മദ് കുഞ്ഞിയാണ് മരണപ്പെട്ടത്. അല്‍ഐന്‍ ഐ എസ് സി മെമ്പറും മലയാളി സമാജം പ്രവര്‍ത്തകനുമായിരുന്നു.
അല്‍ ഐന്‍ | സജീവ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന് (ഐ സി എഫ്) പ്രവര്‍ത്തകനും നീലേശ്വരം നിടുങ്കണ്ട സ്വദേശിയുമായ വേലിക്കോത്ത് മുഹമ്മദ് കുഞ്ഞി (52) അല്‍ഐനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. അല്‍ഐന്‍ ഐ എസ് സി മെമ്പറും മലയാളി സമാജം പ്രവര്‍ത്തകനുമായിരുന്നു.
വക്കീല്‍ ഓഫീസിലായിരുന്നു ജോലി. രണ്ടു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നു പോയത്. സി കെ മൊയ്തുവിന്റെയും വേലിക്കോത്ത് ബീഫാത്തിമയുടെയും മകനാണ്.
ഭാര്യ: ഷൈമ മുഹമ്മദ് (പയ്യന്നൂര്‍). മക്കള്‍: ഷമ്മാസ് (അരിമല ഹോസ്പിറ്റല്‍, കാഞ്ഞങ്ങാട്), സല്മാന് (ജപ്പാന്), സഹദ് (വിദ്യാര്‍ഥി). സഹോദരങ്ങള്‍: റാബിയ, അഷ്റഫ്, നസീമ. അല്‍ ഐന്‍ ജിമി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മയ്യിത്ത് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.