Thursday, August 17, 2017
Tags Posts tagged with "whatsup"

Tag: whatsup

സൗജന്യ വോയ്‌സ് കോള്‍ സൗകര്യവുമായി വാട്‌സ് ആപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് സൗജന്യ വോയ്‌സ് കോള്‍ സൗകര്യവുമായി വാട്‌സ് ആപ്പ്. പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചന. ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ട്....

വാട്‌സ്ആപ്പിലൂടെ ഇനി വാര്‍ത്തകള്‍ വായനക്കാരിലേക്ക്

വേങ്ങര: സുഹൃത്തുകളെ തേടാനും സന്ദശങ്ങള്‍ കൈമാറാനും ന്യൂജെന്‍ ലൈഫില്‍ ഒഴിച്ചുകൂടാനാവാതെയായി മാറിയ വാട്‌സ് ആപ്പിന് വാര്‍ത്തയുടെ പുതിയ മുഖം നല്‍കുകയാണ് മലപ്പുറം ഊരകം കോട്ടുമല സ്വദേശി പരവക്കല്‍ അബ്ദുള്‍ നാസര്‍. വാട്‌സ് ആപ്പിലൂടെ സന്ദേശങ്ങള്‍...

മെസേജിംഗ് ആപ്ഉപയോഗത്തിന് പണം ഈടാക്കണമെന്ന ആവശ്യം ട്രായ് തള്ളി

ന്യൂഡല്‍ഹി: വാട്ട്‌സ്ആപ്അടക്കമുള്ള മെസേജിംഗ് ആപ്പുകളുടെ ഉപയോഗത്തിന് പണം ഈടാക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം ട്രായ് തള്ളി. വാട്ട്‌സ്ആപ്, വൈബര്‍, സ്‌കൈപ് തുടങ്ങിയ സൗജന്യ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് യൂസേജ് ഫീസ് ഏര്‍പ്പെടുത്തണമെന്നായിരുന്നു ടെലികോം കമ്പനികളുടെ...

വാട്‌സ് ആപ് വോയ്‌സ് കാള്‍; അതോറിറ്റിയുടെ അനുമതി വൈകും

മസ്‌കത്ത്: വാട്‌സ് ആപ് പ്രഖ്യാപിച്ച സൗജന്യ വേയ്‌സ് കാള്‍ സേവനങ്ങള്‍ ഒമാനില്‍ ലഭ്യമാകുന്നത് വൈകും. ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി (ടി ആര്‍ എ) വേയ്‌സ് കാള്‍ സേവനം സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ പരിശോധന...

വാട്‌സ്ആപ്പില്‍ ഇനി വോയ്‌സ് കോളും

ബാഴ്‌സലോണ: സ്മാര്‍ട്ട് ഫോണിലെ മെസേജിംഗ് ആപ്‌ളിക്കേഷനായ വാട്‌സ്ആപ്പില്‍ ഇനി വോയ്‌സ് കോളും ലഭ്യമാകും. വാട്‌സ്ആപ്പ് സി ഇ ഒ ജാന്‍ കോയുമ്മയാണ് ഇക്കാര്യം അറിയിച്ചത്. വാട്‌സ്ആപ്പിനെ 19 ബില്യണ്‍ എന്ന ഭീമന്‍ തുകക്ക്...

ഫേസ്ബുക്ക് ഏറ്റെടുത്തതിന് പിന്നാലെ വാട്‌സ് ആപ്പ് പണിമുടക്കി

ന്യൂയോര്‍ക്ക്: പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ മെസ്സേജിംഗ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പ് പണിമുടക്കി. 1900 കോടി ഡോളറിന് ഫേസ്ബുക്ക് വാട്‌സ് ആപ്പിനെ വാങ്ങി മൂന്ന് ദിവസം പിന്നിടും മുമ്പാണ് ശനിയാഴ്ച മണിക്കൂറുകളോളം വാട്‌സ് ആപ്പ്...

വാട്‌സ് ആപ്പ് സ്ഥാപിച്ചത് മുമ്പ് ഫേസ്ബുക്ക് തള്ളിയയാള്‍

ന്യൂയോര്‍ക്ക്: ഒന്നാം നമ്പര്‍ സോഷ്യല്‍ നേറ്റവര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക്, സോഷ്യല്‍ മെസ്സേജിംഗ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പിനെ ഏറ്റെടുക്കുമ്പോള്‍ (Read: വാട്‌സ് ആപ്പ് ഇനി ഫേസ്ബുക്കിന് സ്വന്തം) ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടി പുറത്തുവരുന്നു....

വാട്‌സ് ആപ്പ് ഇനി ഫേസ്ബുക്കിന് സ്വന്തം

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക്, പ്രമുഖ മൊബൈല്‍ മെസ്സേജിംഗ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പ് സ്വന്തമാക്കുന്നു. 16 ബില്യന്‍ ഡോളറിനാണ് വാട്‌സ് ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുക്കുന്നത്. ഇതില്‍...

വാട്ട്‌സ്ആപ്പിന് വെല്ലുവിളിയായി ടോക്‌റേ

ദുബൈ: മൊബൈല്‍ കോളിംഗ് ആപ്ലിക്കേഷനായ ടോക്‌റേ ഗള്‍ഫില്‍ പ്രചരിക്കുന്നു. വാട്ട്‌സ് ആപ്പ്, ടെലഗ്രാം, വൈബര്‍ ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ക്ക് ഭീഷണിയാകും വിധമാണ് ടോക്റേയുടെ പ്രചാരം. സമാനമായ മറ്റു ആപ്പുകളേക്കാള്‍ ഒരു പടി മുന്നിലാണ് ഇതെന്ന് ടോക്‌റേ ഉപയോഗിക്കുന്നവര്‍ പറയുന്നു. വോയിസ് കോളിംഗ് ക്വാളിറ്റി, കോണ്‍ഫറന്‍സ് കോളിംഗ് എന്നിവയാണ് ഇതിലെ പ്രധാന ആകര്‍ഷണം. ഫെയ്‌സ്ചാറ്റിംഗും മറ്റൊരു പ്രത്യേകതയാണ്. ഉപയോക്താവിന്റെ മുഖചിത്രം ചാറ്റിനൊപ്പം അങ്ങേതലക്കലുള്ള ആള്‍ക്ക് കാണാന്‍കഴിയും. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിനോടകം ടോക്‌റേ ചര്‍ച്ചയായിക്കഴിഞ്ഞു. ഇതുവരെ പ്ലേസ്റ്റോറില്‍ 10 ലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ നടന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ക്ക് കോണ്‍ഫറന്‍സ് കോളിലൂടെ ഒരുമിക്കാമെന്നത് ടോക്‌റേയുടെപ്രചാരം വര്‍ധിപ്പിക്കുന്നു. അതേസമയം, വാട്ട്‌സ്ആപ്പിനെ അപേക്ഷിച്ച് ടെലഗ്രാമില്‍ തത്സമയ ശബ്ദ സന്ദേശ സംവിധാനംഇല്ലാത്തതിനാല്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. ഈ ശ്രേണിയിലെ ഇതുവരെയുള്ള ആപ്ലിക്കേഷനുകളുടെആകെത്തുകയായാണ് ടോക്‌റേയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ടോക്‌റേ ഉപഭോക്താക്കള്‍ വര്‍ധിക്കുന്ന അവസരത്തില്‍ ഗുണമേന്മയില്‍ വ്യതിയാനം സംഭവിക്കുമോ എന്ന സംശയവുംനിലനില്‍ക്കുന്നുണ്ട്.
Advertisement