Friday, December 9, 2016
Tags Posts tagged with "Vijay Mallya"

Tag: Vijay Mallya

മദ്യരാജാവ് വിജയ് മല്യക്കെതിരേ വീണ്ടും അറസ്റ്റ് വാറണ്ട്

ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യക്കെതിരെ വീണ്ടും അറസ്റ്റ് വാറണ്ട്. ഡല്‍ഹി കോടതിയാണ് ഇത്തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നിയമ നടപടികളുമായി സഹകരിക്കുന്നതില്‍ മല്യക്ക് ഒരു താല്‍പര്യവുമില്ലെന്നും ഇന്ത്യയിലേക്കു മടങ്ങിവരാന്‍ ഉദ്ദേശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പട്യാല...

കയ്യിലുള്ളത് 16,440 രൂപ; സ്വത്ത് വിവരം വെളിപ്പെടുത്തി വിജയ് മല്യ

ന്യൂഡല്‍ഹി: തന്റെ കയ്യിലുള്ളത് 16,440 രൂപ മാത്രമാണെന്ന് മദ്യ വ്യവസായി വിജയ് മല്യ. ബാങ്ക് എക്കൗണ്ടില്‍ 12.6 കോടി രൂപയാണുള്ളത്. തന്റെ ബാങ്ക് എക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് അറ്റാച്ച് ചെയ്തിരിക്കുകയാണെന്നും മല്യ...

വിജയ് മല്യയുടെ 6,630 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഏറ്റെടുത്തു

ന്യൂഡല്‍ഹി: വ്യവസായി വിജയ് മല്യയുടെ 6630 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഏറ്റെടുത്തു. ഷോപ്പിംഗ് മാള്‍, ഫാം ഹൗസ് അടക്കമുള്ള വസ്തുക്കളാണ് ഏറ്റെടുത്തത്. വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി വായ്പയെടുത്ത മല്യ...

മല്യക്കെതിരെ ബേങ്കുകള്‍ വീണ്ടും സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ബേങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യംവിട്ട വിവാദ മദ്യ വ്യവസായി വിജയ് മല്യക്കെതിരെ ബേങ്കുകള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. മല്യ സ്വത്തുവിവരങ്ങള്‍ പൂര്‍ണമായും വെളിപ്പെടുത്തിയിട്ടില്ലെന്നാണ്...

അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ്, വിജയ്മല്യ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാട്, വിജയ്മല്യ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസുകള്‍ അന്വേഷിക്കാന്‍ സിബിഐ പ്രത്യേക സംഘം രൂപവത്കരിച്ചു. കേസുകളില്‍ വിശദമായ അന്വേഷണത്തിനായാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസില്‍...

മല്യക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്ത്യ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടു. മല്യയെ നാടുകടത്താന്‍ സാധിക്കില്ലെന്ന് ബ്രിട്ടണ്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ പുതിയ...

വിജയ് മല്യയെ നാടുകടത്താനാകില്ലെന്ന് ബ്രിട്ടന്‍

ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യയെ നാടുകടത്താനാകില്ലെന്ന് ബ്രിട്ടന്‍. അതേസമയം മല്യയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പിന്തുണയ്ക്കുമെന്നും ബ്രിട്ടന്‍ വ്യക്തമാക്കി. പാസ്‌പോര്‍ട്ട് റദ്ദാക്കിയതിന്റെ പേരില്‍ മല്യയെ തിരിച്ചുവിടാനാകില്ല. നാടുകടത്തണമെങ്കില്‍ ഇന്ത്യ അതിനായി ആവശ്യപ്പെടണം. മല്യയെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട്...

മല്യയുടെ രാജി സ്വീകരിച്ചു; പുറത്താക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ

ന്യൂഡല്‍ഹി: വിജയ് മല്യയെ സഭയില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി പാര്‍ലമെന്റിനോട് ശിപാര്‍ശ ചെയ്തു. പാര്‍ലമെന്റിന്റെ അന്തസിന് കളങ്കം വരാതിരിക്കാന്‍ മല്യക്കെതിരെ കൃത്യമായ നടപടിയെടുക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ കരണ്‍ സിംഗ്...

വിജയ് മല്യ രാജ്യസഭാംഗത്വം രാജിവച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് കോടികളുടെ വായ്പയെടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യ രാജ്യസഭാംഗത്വം രാജിവച്ചു. രാജ്യസഭാധ്യക്ഷന് മല്യ തന്റെ രാജിക്കത്ത് കൈമാറിയതായാണ് റിപ്പോര്‍ട്ട്. നേരത്തെ മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് പാര്‍ലമെന്ററി എത്തിക്‌സ്...

അറസ്റ്റ് ചെയ്താലോ പാസ്‌പോര്‍ട്ട് റദ്ദാക്കിയാലോ ഒരു രൂപ പോലും തിരികെ ലഭിക്കില്ലെന്ന് വിജയ്മല്യ

ലണ്ടന്‍: ഇന്ത്യയില്‍നിന്നും തന്നെ നിര്‍ബന്ധിപ്പിച്ച് നാടുകടത്തിയതാണെന്ന് മദ്യ വ്യവസായി വിജയ് മല്യ. തന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതുകൊണ്ടോ തന്നെ അറസ്റ്റ് ചെയ്തതുകൊണ്ടോ ബാങ്കുകള്‍ക്ക് ഒരു രൂപപോലും തിരികെ കിട്ടാന്‍ പോകുന്നില്ലെന്ന് ഇംഗ്ലീഷ് പത്രമായ ഫൈനാന്‍ഷ്യല്‍...