Thursday, March 30, 2017
Tags Posts tagged with "utharakhand"

Tag: utharakhand

ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായ 50 പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായ അമ്പതിലധികം പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. കേദാര്‍നാഥ്-ത്രിയുഗിനാരായണ്‍ പാതയുടെ ഇരു വശങ്ങളിലുമായാണ് ഞായറാഴ്ച മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനക്കുള്ള സാമ്പിളുകള്‍ ശേഖരിച്ച ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ സംസ്‌കരിക്കുമെന്ന് ഗര്‍വാള്‍...

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം: 30 മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സിംങ്ഗാലി മേഖലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ മുപ്പത് പേര്‍ മരിച്ചു. ഇരുപത്തഞ്ച് പേരെ കാണാതായി. ഏഴ് ഗ്രാമങ്ങളിലായി നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ചാമോലി, പിഥോരഗഢ് ജില്ലകളിലാണ്...

ഉത്തരാഖണ്ഡില്‍ കാട്ടുതീ നിയന്ത്രണ വിധേയമാക്കി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി പടര്‍ന്നു പിടിച്ചുകൊണ്ടിരുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കിയതായി കേന്ദ്രസര്‍ക്കാര്‍. 75 ശതമാനത്തോളം പ്രദേശത്തെ തീയണച്ചതായി പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. നൈനിറ്റാള്‍, പുരി ജില്ലകളില്‍ പടരുന്ന കാട്ടുതീ അണക്കാന്‍...

ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി താത്കാലികമായി സ്‌റ്റേ ചെയ്തു. എപ്രില്‍ 27 വരെയാണ് സ്‌റ്റേ. അതുവരെ രാഷ്ട്രപതി ഭരണം നിലനിര്‍ത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സംസ്ഥാനത്ത്...

ഉത്തരാഖണ്ഡ്: രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയ നടപടിക്ക് ഹൈക്കോടതി വിമര്‍ശം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയതില്‍ കേന്ദ്രത്തിന് ഹൈക്കോടതി വിമര്‍ശം. വിശ്വാസവോട്ട് നടക്കുന്നതിന്റെ ഒരു ദിവസം മുമ്പ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തിടുക്കം കാട്ടിയതിനെന്തിനാണെന്ന് കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലിനോട് കോടതി ചോദിച്ചു....

ഉത്തരാഖണ്ഡ്: വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് നിയമസഭയില്‍ വ്യാഴാഴ്ച്ച വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. കേസ്...