Monday, July 24, 2017
Tags Posts tagged with "syriya"

Tag: syriya

വാഷിംഗ്ടണിലെ എംബസി അടച്ചുപൂട്ടാന്‍ സിറിയക്ക് അമേരിക്കയുടെ നിര്‍ദേശം

വാഷിംഗ്ടണ്‍: വാഷിംഗ്ടണിലുള്ള സിറിയന്‍ എംബസിയും മറ്റ് കോണ്‍സുലേറ്റ് ഓഫീസുകളും അടച്ചു പൂട്ടാന്‍ അമേരിക്ക സിറിയയോടു ആവശ്യപ്പെട്ടു. എംബസിയിലെ യു എസ് പൗരന്‍മാരല്ലാത്ത ജീവനക്കാരോടു രാജ്യം വിടാനും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പെര്‍മനന്റ് റെസിഡന്‍സി...

സിറിയയില്‍ തോറ്റത് അമേരിക്ക

സിറിയക്കെതിരായ ഒബാമ ഭരണകൂടത്തിന്റെ ആക്രമണ നീക്കങ്ങള്‍ക്കെതിരെ ലോകമെമ്പാടും ഉയര്‍ന്നുവരുന്ന പൊതുജനാഭിപ്രായത്തിന്റെ പ്രതിഫലനമാണ് ജി20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രതിഫലിച്ചിരുന്നത്. അതിന് ശേഷം നടന്ന ജനീവാ ചര്‍ച്ചയിലും പിന്നീട് പാസ്സാക്കിയ രക്ഷാസമിതി പ്രമേയത്തിലുമെല്ലാം അമേരിക്ക ഒറ്റപ്പെടുന്നതാണ്...

സിറിയന്‍ വിമതര്‍ ഇടക്കാല പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചു

അങ്കാറ: അഹമ്മദ് സാലെ ദുമയെ സിറിയയുടെ ഇടക്കാല പ്രധാനമന്ത്രിയായി വിമതര്‍ പ്രഖ്യാപിച്ചു. ബശ്ശാര്‍ അല്‍ അസദ് സര്‍ക്കാരിനെതിരെ പോരാടുന്ന സിറിയന്‍ ദേശീയ സഖ്യത്തിന്റെ പ്രമുഖ നേതാവാണ് അഹമ്മദ് ദുമ. ഇസ്താംബൂളില്‍ ചേര്‍ന്ന സിറിയന്‍...

സിറിയന്‍ വിമതര്‍ സര്‍ക്കാര്‍ അനുയായികളുടെ തലവെട്ടി

ദമസ്‌കസ്: സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ പിന്തുണച്ചവരെ വിമത സായുധ സംഘം ക്രൂരമായി കൊലപ്പെടുത്തി. ജനമധ്യത്തില്‍ ഇരുകൈകളും ബന്ധിച്ചതിനു ശേഷം മര്‍ദിക്കുകയും പിന്നീട് തലവെട്ടുകയും ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. വടക്കന്‍...

സിറിയക്കെതിരായ സൈനിക നടപടി ഉപേക്ഷിക്കാന്‍ റഷ്യ-യു എസ് ധാരണ

ജനീവ: സിറിയക്കെതിരായ സൈനിക നടപടി താത്കാലികമായി ഒഴിവാക്കാന്‍ യു എസ്- റഷ്യ ധാരണ. സിറിയയിലെ രാസായുധങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ യു എസ് - റഷ്യ വിദേശകാര്യ സെക്രട്ടറിമാര്‍ ജനീവയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി....

അമേരിക്കന്‍ ഭീഷണിക്ക് വഴങ്ങില്ലെന്ന് സിറിയ

ദമാസ്‌കസ്: രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും അമേരിക്കന്‍ ഭീഷണിക്ക് വഴങ്ങില്ലെന്നും സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ്. മൂന്നാം ലോക മഹായുദ്ധത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നതെങ്കില്‍ പോലും തങ്ങള്‍ക്ക് ഭയമില്ലെന്നും രാജ്യത്തിന് നേരെ ആക്രമണമുണ്ടായാല്‍...

സിറിയയെ ആക്രമിക്കാനുള്ള നീക്കം വേണ്ടെന്ന് ബ്രിട്ടീഷ് പാര്‍ലിമെന്റ്

ലണ്ടന്‍: സിറിയക്കെതിരായ സൈനിക നടപടി വേണ്ടെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ്. അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്ന് സിറിയയെ പാഠം പഠിപ്പിക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ശ്രമങ്ങള്‍ക്കാണ് ഇതോടെ തിരിച്ചടിയായത്. ഇതുമായി ബന്ധപ്പെട്ട പ്രമേയം വോട്ടിനിട്ടപ്പോള്‍ യുദ്ധം വേണ്ടെന്ന്...

സിറിയയെ ആക്രമിക്കാനുള്ള യു എസ് നീക്കം: റഷ്യന്‍ പടക്കപ്പലുകള്‍ മെഡിറ്ററേനിയന്‍ കടലിലേക്ക്

ദമസ്‌കസ്: സിറിയക്കെതിരെ പാശ്ചാത്യ ശക്തികള്‍ ആക്രമണത്തിന് കോപ്പുകൂട്ടി തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ റഷ്യന്‍ പടക്കപ്പലുകള്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് നീങ്ങിത്തുടങ്ങി. അന്താരാഷ്ട്രതലത്തില്‍ സിറിയയെ ശക്തമായി അനുകൂലിക്കുന്ന റഷ്യ രണ്ടു യുദ്ധക്കപ്പലുകളാണ് അയച്ചിരിക്കുന്നത്. എന്തിനാണ് കപ്പലുകള്‍ എത്തുന്നതെന്ന് റഷ്യന്‍...

സിറിയക്കെതിരെ പടയൊരുക്കം അപലപനീയം: കാന്തപുരം

കോഴിക്കോട്: സിറിയക്കെതിരെ യുദ്ധസന്നാഹമൊരുക്കുന്നത് അപലപനീയമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു. വിമത പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിന് ബശര്‍ ഭരണ കൂടം രാസായുധം...

ആക്രമണത്തിന് തീരുമാനമെടുത്തിട്ടില്ല: ഒബാമ

വാഷിംഗ്ടണ്‍: സിറിയക്കെതിരെ അമേരിക്ക നടപടിക്കൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടയില്‍ അക്കാര്യത്തില്‍ താന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഒബാമ. സിറിയയെ ആക്രമിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ലെങ്കിലും രാസായുധം പ്രയോഗിച്ചതിനുള്ള അന്താരാഷ്ട്ര നടപടികള്‍ പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു....
Advertisement